പെട്രോൾ പമ്പ് ജീവനക്കാരന്റെ സിനിമാമോഹം മുതലെടുത്ത് തട്ടിപ്പ്; അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 15 ലക്ഷം; പ്രതി അറസ്റ്റിൽ

 പെട്രോൾ പമ്പ് ജീവനക്കാരന്റെ സിനിമാമോഹം മുതലെടുത്ത് തട്ടിപ്പ്; അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 15 ലക്ഷം; പ്രതി അറസ്റ്റിൽ

പുതുക്കാട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് പെട്രോൾ പമ്പ് ജീവനക്കാരന്റെ പക്കൽ നിന്നും 15,50,500 രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. സംവിധായകരോടൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. മലപ്പുറം വണ്ടൂര്‍ സ്വദേശി പന്തലംകുന്നേല്‍ വീട്ടില്‍ നിയാസിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ആമ്പല്ലൂര്‍ സ്വദേശിയുടെ പരാതിയിലാണഅ അറസ്റ്റ്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. പണം തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. വീടു പണിയാന്‍ വെച്ചതും സ്വര്‍ണം വിറ്റതുമായ പണവുമാണ് പരാതിക്കാരന്‍ നിയാസിന് നല്‍കിയത്. പ്രതി ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പുതുക്കാട് എസ്എച്ച്ഒ വി സജീഷ്‌കുമാര്‍, എസ്‌ഐമാരായ പി ആര്‍ സുധീഷ്, കെ കൃഷ്ണന്‍, ഗ്രേഡ് സീനിയര്‍ സിപിഒമാരായ വി ഡി അജി, കെ ആര്‍ സജീവ്, സിപിഒ. കെ വി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *