അന്ത്യഅത്താഴത്തെ കളിയാക്കി ഒളിമ്പിക്സ് വേദിയിൽ സ്കിറ്റ്; വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

 അന്ത്യഅത്താഴത്തെ കളിയാക്കി ഒളിമ്പിക്സ് വേദിയിൽ സ്കിറ്റ്; വീഡിയോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

പാരിസ്: പാരീസ് ഒളിംപിക്‌സ് ഉദ്‌ഘാടന ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യത്താഴ വേളയെ അനുകരിച്ച് നടത്തിയ പാരഡി പ്ലേയ്‌ക്ക് എതിരെ കടുത്ത വിമർശനം. ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ച് എത്തി.

ലിയനാര്‍ഡോ ഡാവിഞ്ചി വരച്ച അന്ത്യ അത്താഴം പെയിന്റിങില്‍ യേശുക്രിസ്തുവും 12 ശിഷ്യന്‍മാരും ഇരിക്കുന്നതുപോലെയായിരുന്നു കലാകാരന്‍മാരുടെ പ്രകടനവും. നടുക്ക് ഒരു സ്ത്രീയാണ് ഉണ്ടായിരുന്നത്. നീല നിറത്തില്‍ ചായമിട്ട് പൂക്കളും പഴങ്ങളും കൊണ്ട് മാത്രം അല്‍പ്പമായി വസ്ത്രം ധരിച്ച ഒരാളുടെ പ്രകടനത്തിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇയാളുടെ പിന്നില്‍ നിന്ന കലാകാരന്‍മാരും പെയിന്റിങിലേതുപോലെയാണ് നില്‍ക്കുന്നത്. ഇത് തന്റെ അവസാന അത്താഴം എന്ന് പറയുന്ന രീതിയിലുള്ള അഭിനയം ആണ് നീലകളര്‍ ശരീരത്ത് പൂശിയ കലാകാരന്‍റേതും. മനുഷ്യര്‍ തമ്മില്‍ പരസ്പരം ആക്രമിക്കുന്നതിനെ ഹാസ്യാത്മകമായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് സംഘാടകരുടെ വിശദീകരണം.

ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് എത്തിയിരിക്കുന്നത്
അനിശ്ചിതത്വം തുടരുന്നു, സുനിത വില്യംസിന്റെ മടക്ക യാത്ര ഇനിയും വൈകും
കലാപ്രകടനം അതിരു കടന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ക്രിസ്ത്യാനി സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലാണ് ഇത്തരത്തിലൊരു പ്രകടനം നടത്തിയതെന്നാണ് മറ്റൊരാളുടെ അഭിപ്രായം. യേശുക്രിസ്തുവിനെ സ്ത്രീയായി ചിത്രീകരിച്ചുവെന്നും ഇത് അംഗീകരിക്കാനാവുന്നതല്ലെന്നുമായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

Even as a Jew, I am infuriated by this outrageous insult to Jesus and Christianity… How do you feel about it as Christians? pic.twitter.com/JeGJMiKkus

— Dr. Eli David (@DrEliDavid) July 26, 2024

Leave a Reply

Your email address will not be published. Required fields are marked *