വെള്ളം ഇറങ്ങിയെങ്കിലും പട്ടാമ്പി പാലം ഉടന്‍ തുറക്കില്ല; ബലക്ഷയം ഇല്ലെന്ന് ഉറപ്പുവരുത്തണം

 വെള്ളം ഇറങ്ങിയെങ്കിലും പട്ടാമ്പി പാലം ഉടന്‍ തുറക്കില്ല; ബലക്ഷയം ഇല്ലെന്ന് ഉറപ്പുവരുത്തണം

പാലക്കാട്: ചൊവ്വാഴ്ചത്തെ കനത്ത മഴയ്ക്ക് പിന്നാലെ വെള്ളത്തിനടിയിലായി പട്ടാമ്പി പാലത്തിലെ വെള്ളമിറങ്ങിയെങ്കിലും ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കില്ല. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് പാലത്തിന് മുകളില്‍നിന്നും വെള്ളമിറങ്ങിയത്. നിലവില്‍ ഇരുവശത്തെയും കൈവരികള്‍ ഒലിച്ചു പോവുകയും റോഡിലെ ടാർ ഇളകി മാറുകയും ചെയ്തിട്ടുണ്ട്.

ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ കൂടുതല്‍ തകരാറുകള്‍ മനസിലാകൂ. പൊതുമരാമത്ത് വകുപ്പധികൃതര്‍ ബലക്ഷയ പരിശോധന നടത്തി മാത്രമേ പാലം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍. എ. പറഞ്ഞു. ബലക്ഷയം ഇല്ലെന്ന് കണ്ടെത്തിയാലും കൈവരികള്‍ സ്ഥാപിക്കാനും ദിവസങ്ങളെടുക്കും. പാലം തുറക്കുന്നത് വരെ ഗതാഗതം വഴിതിരിച്ചുവിടേണ്ടിവരും. പാലക്കാട് -തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പട്ടാമ്പി പാലം.

Leave a Reply

Your email address will not be published. Required fields are marked *