മകൻ അമ്മയെ മൺവെട്ടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി; 41 വയസ്സുകാരൻ കസ്റ്റഡിയിൽ

 മകൻ അമ്മയെ മൺവെട്ടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി; 41 വയസ്സുകാരൻ കസ്റ്റഡിയിൽ

കാസര്‍കോഡ്: അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. കാസര്‍കോട് പൊവ്വലില്‍ ആണ് സംഭവം. പൊവ്വാല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ നബീസ(60) യാണ് മരിച്ചത്.

പ്രതി നാസര്‍(41)നെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. പ്രതി മാനസിക പ്രശ്‌നമുള്ള ആളെന്ന് പൊലീസ് പറഞ്ഞു.

മര്‍ദനം തടയാന്‍ ശ്രമിച്ച മറ്റൊരു മകന്‍ മജീദിനെ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ് മജീദ്.

Leave a Reply

Your email address will not be published. Required fields are marked *