കൊല്ലങ്കോട് നിന്ന് കാണാതായ പത്താം ക്ലാസുകാരനെ റയിൽവേ സ്റ്റേഷനടുത്ത് കണ്ടെത്തി

 കൊല്ലങ്കോട് നിന്ന് കാണാതായ പത്താം ക്ലാസുകാരനെ റയിൽവേ സ്റ്റേഷനടുത്ത് കണ്ടെത്തി

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് നിന്ന് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി. പാലക്കാട് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്.

കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ 10 ക്ലാസുകാരനാണ് മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച് വീട് വിട്ട് പോയത്. പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയിൽ കുട്ടിയെ കണ്ടില്ല. വീട്ടുകാർ ഉടൻ പോലീസിനെ വിവരമറിയിച്ചു. വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് കുട്ടി പോയത്. വാഹനം വീടിന് സമീപത്തെ കവലയിൽ വെച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *