മിനിറ്റുകൾക്കുള്ളിൽ ബോധം കെട്ട പോലെ കിടന്നുറങ്ങണോ ? മിലിട്ടറി മെത്തേഡ് ഒന്ന് ചെയ്തു നോക്കൂ

 മിനിറ്റുകൾക്കുള്ളിൽ ബോധം കെട്ട പോലെ കിടന്നുറങ്ങണോ ? മിലിട്ടറി മെത്തേഡ് ഒന്ന് ചെയ്തു നോക്കൂ

ഉറങ്ങാൻ നിങ്ങൾക്ക് ഇഷ്ടമല്ലേ ? ഉറക്കത്തിനിടയിൽ ആരെങ്കിലും ശല്യം ചെയ്‌താൽ പോലും ആളുകൾക്ക് അത് വളരെ അസ്വസ്ഥമാകാറുണ്ട്. പലപ്പോഴും പലർക്കും നല്ലതുപോലെ ഉറങ്ങാൻ കഴിയാറില്ല. അതിനു പലതാവും കാരണങ്ങൾ. ഉറക്കക്കുറവ് ഹോർമോൺ പ്രശ്‌നങ്ങൾ വരുത്തും. ശരീരത്തിന്റെയും അവയവങ്ങളുടേയും പ്രവർത്തനം അവതാളത്തിലാക്കും. ഉറങ്ങുന്നതിനു മുമ്പുള്ള ശീലങ്ങളാകാം, കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളാകാം, സ്‌ട്രെസ് പോലുള്ള ഘടകങ്ങളാകാം, ഇല്ലെങ്കിൽ ചില ശീലങ്ങളാകാം ഉറക്കക്കുറവിനുള്ള കാരണങ്ങൾ

10 സെക്കന്റിൽ ഉറങ്ങാൻ സാധിയ്ക്കുന്നൊരു വഴിയുണ്ട്, മിലിട്ടറി മെത്തേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. യുഎസിലെ നേവി പൈലറ്റ് ട്രെയിനിംഗ് സ്‌കൂൾ വികസിപ്പിച്ചെടുത്ത വഴിയാണിത്. ഇതിനായി കിടക്കുക. മുഖത്തെയും വായിലേയുമുൾപ്പെടെ മസിലുകൾ റിലാക്‌സ് ചെയ്യുക. ഷോൾഡർ തളർത്തിയിടുക. കൈകളും. പുറത്തേയ്ക്കു ശ്വാസം വിട്ട് നെഞ്ച് റിലാക്‌സ് ചെയ്യുക. കാലും തുടകളും മസിലുകളുമെല്ലാം റിലാക്‌സ് ആക്കുക. ഒരു റിലാക്‌സിംഗ് രംഗം മനസിൽ കണ്ട് മനസും ക്ലിയറാക്കുക. ഇതൊന്നും കൊണ്ടു ഗുണമില്ലെങ്കിൽ ഡോണ്ട് തിങ്ക് എന്നു വീണ്ടും വീണ്ടും 10 സെക്കന്റ് പറയുക. 10 മിനിറ്റിൽ ഉറങ്ങുമെന്നാണ് പറയുന്നത്.

മൂന്ന് ശീലങ്ങൾ ഒഴിവാക്കിയാൽ നന്നായി ഉറങ്ങാൻ സാധിക്കും.ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുവാൻ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിൽ ലൈറ്റിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേൾക്കുന്നതോ ഉറക്കം വരാൻ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. ഉറങ്ങുന്നതിന് മുൻപ് ചായയോ കാപ്പിയോ കുടിക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാൽ കുടിക്കുന്നത് വേഗം ഉറക്കം വരാൻ സഹായിക്കും. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും.

എത്ര സമയം ഉറങ്ങണമെന്നത് ആദ്യമേ നിശ്ചയിക്കുക. കുറഞ്ഞത് ഏഴുമുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതനുസരിച്ച് ഉറങ്ങാനായി കിടക്കുക.

മൊബൈൽ ഫോണിന്റെ ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് അടുത്ത കാര്യം. രാത്രി എത്രത്തോളം സ്‌ക്രീൻ സമയം കുറക്കാൻ പറ്റുമോ അത്രയും കുറക്കുക. പറ്റുമെങ്കിൽ ഉറങ്ങാൻ പോകുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗിക്കുന്നത് നിർത്തുക. ഫോൺ സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ശരീരത്തിന്റെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *