ന്യൂഡിൽസ് കൊതിയോടെ കഴിക്കാൻ വരട്ടെ! ഉള്ളിൽ ചിലർ ഒളിച്ചിരിപ്പുണ്ട്; ന്യൂഡിൽസിന്റെ മൈക്രോസ്കോപ്പ് ദൃശ്യങ്ങൾ വൈറൽ

 ന്യൂഡിൽസ് കൊതിയോടെ കഴിക്കാൻ വരട്ടെ! ഉള്ളിൽ ചിലർ ഒളിച്ചിരിപ്പുണ്ട്; ന്യൂഡിൽസിന്റെ മൈക്രോസ്കോപ്പ് ദൃശ്യങ്ങൾ വൈറൽ

തയാറാക്കാനുള്ള എളുപ്പം കൊണ്ടും രുചികൊണ്ടും വിലകൊണ്ടും ന്യൂഡിൽസ് എല്ലാവർക്കും ഇഷ്ടമാണ്. പാകം ചെയ്ത് നൽകിയാൽ കുട്ടികളെല്ലാം കൊതിയോടെ അവ കഴിച്ചു തീർക്കും. അടുത്തടുത്ത ദിവസങ്ങളിൽ പോലും ന്യൂഡിൽസ് ഉണ്ടാക്കി കഴിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ ഈസി കുക്കിങ് ഉത്പന്നം എത്രത്തോളം ദോഷകരമാണെന്ന് എത്ര പേർ ചിന്തിക്കാറുണ്ട്? അതൊന്നുകൂടി തെളിയിക്കുന്നൊരു വിഡിയോയാണിപ്പോൾ വൈറലാകുന്നത്. ഒരു മെെക്രോസ്‌കോപ്പിലൂടെ നൂഡിൽസിന് ഉള്ളിലെ കാര്യങ്ങൾ പരിശോധിക്കുന്ന വീഡിയോയാണത്.

‘Learn Something’ എന്ന എക്‌സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘നമ്മൾ ദിവസവും കഴിക്കുന്ന നൂഡിൽസിലെ ജീവജാലങ്ങളെ കാണാം’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. ഒരു മിനിട്ട് ദെെർഘ്യമുള്ള വീഡിയോയാണ് വെെറലാകുന്നത്. ഒരാൾ നൂഡൽസ് ആദ്യം ഒരു മെെക്രോസ്‌കോപ്പിൽ വയ്ക്കുന്നു. ശേഷം ഇതിലൂടെ അത് പരിശോധിക്കുന്നു. ഇതിന്റെ മെെക്രോസ്‌കോപ്പിലെ ദൃശ്യങ്ങൾ നമ്മുക്കും കാണാൻ കഴിയും. വളരെ ചെറിയ ജീവികൾ അതിലുള്ളതായി കാണാം.

ചെറിയ ഒരു വസ്തു ഉപയോഗിച്ച് അതിലെ ഒരു ജീവിയെ അയാൾ എടുക്കുന്നതും വീഡിയോയിൽ ഉണ്ട്. എന്നാൽ ഈ ജീവികളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല. നൂഡിൽസ് പൊട്ടിച്ച് ഒരു തുള്ളി ദ്രാവകവും ചേ‌‌ർത്ത് വീണ്ടും മെെക്രോസ്‌കോപ്പിലൂടെ പരിശോധിക്കുന്നു. അപ്പോഴും ഈ ജീവികളെ വ്യക്തമായി കാണാം. കൂടാതെ മറ്റ് ചില വസ്തുക്കളും നൂഡിൽസിൽ ഉള്ളതായി കാണിക്കുന്നു. മൃഗങ്ങളുടെ പുറത്ത് കാണുന്ന ചെള്ളിന്റെ രൂപത്തിലാണ് നൂഡിൽസിൽ ഉള്ള ജീവികളെ കാണപ്പെടുന്നത്.

വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. തിളപ്പിച്ച വെള്ളത്തിൽ നൂഡിൽസ് ഇടുമ്പോൾ ഇത്തരം അണുകൾ ചത്തുപോകുമെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. പരിശോധിക്കാനെടുത്ത സാമ്പിൾ പഴയത് ആയിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്ത് കണ്ടാലും പഠിക്കില്ലെന്നും കുട്ടികൾ മുതൽ മുതിർന്നവർ വരെ നൂഡിൽസിന് അടിമകളാണെന്നും മറ്റൊരാൾ കമന്റ് ചെയ്തിട്ടുണ്ട്. തിളപ്പിച്ച വെള്ളത്തിൽ ഇട്ട നൂഡിൽസും ഇതുപോലെ മെെക്രോസ്‌കോപ്പിലൂടെ കാണിക്കണമെന്നാണ് ഒരാൾ ആവശ്യപ്പെട്ടത്. മേയ് 22 പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം മൂന്ന് ബില്യൺ പേരാണ് കണ്ടത്. നിരവധി ലെെക്കും ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *