പന്ത്രണ്ട് മണിക്കൂറിൽ ‘100 ലിറ്റർ’ സ്ട്രോബെറി കഴിച്ച് യുവാവ്

 പന്ത്രണ്ട് മണിക്കൂറിൽ ‘100 ലിറ്റർ’ സ്ട്രോബെറി കഴിച്ച് യുവാവ്

സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ട്രെൻഡിങ് ആകുന്ന വീഡിയോകളിൽ പലതും ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവയാകും. അതിന്റെ കൂട്ടത്തിലേക്ക് ഇതാ മറ്റൊരു വിഡിയോയും എത്തിയിരിക്കുകയാണ്. വലിയൊരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടൻ്റ് ക്രിയേറ്ററിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ആണ് വീഡിയോ വൈറലായത്.

‘100 ലിറ്ററി’ന് തുല്യ അളവില്‍ സ്ട്രോബെറി കഴിച്ചു എന്നാണ് ഈ യുവാവ് അവകാശപ്പെടുന്നത്. ഗ്ലാസ് പെട്ടിയിലെ സ്ട്രോബെറികള്‍ മുഴുവന്‍ കഴിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നുവെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. ഓരോ സ്ട്രോബെറികളും വായിലിട്ട് ഒന്നിനുപുറകെ ഒന്നായി ചവച്ചു കഴിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. മുഴുവനും കഴിച്ചതിന് ശേഷം യുവാവിന് എന്ത് സംഭവിച്ചു എന്നും എന്തിനാണ് ഇങ്ങനെ കഴിച്ചതെന്നും വീഡിയോയില്‍ വ്യക്തമാക്കിയിട്ടില്ല. @wollywhatthe എന്ന പേരുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൌഡിലെ റീലിലൂടെയാണ് വീഡിയോ വൈറലായത്.

വീഡിയോയ്ക്ക് ഇതുവരെ 6 ദശലക്ഷത്തിലധികം കാഴ്‌ചകൾ ലഭിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. അദ്ദേഹം ഒറ്റയടിക്ക് സ്ട്രോബെറി കഴിച്ചതിലുള്ള സംശയം കമൻ്റുകളിൽ പലരും പ്രകടിപ്പിച്ചു. തങ്ങൾക്ക് സംശയാസ്പദമായി തോന്നിയ വീഡിയോയുടെ വശങ്ങൾ പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. ’12 മണിക്കൂർ സ്‌ട്രോബെറി കഴിച്ചിട്ടും മുറിയിലെ വെളിച്ചം മാറിയില്ലേ?’- എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ശേഷം യുവാവിന് എന്ത് സംഭവിച്ചു എന്നും പലരും ചോദിക്കുന്നുണ്ട്. മികച്ച എഡിറ്റിംഗ് എന്നും ആ 12 മണിക്കൂറിനുള്ളിൽ സൂര്യൻ അസ്തമിക്കാതിരുന്നത് കഷ്ടമായി പോയെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *