‘മമ്മൂട്ടി കമ്പനിയിൽ നിന്ന് മമ്മൂട്ടിക്ക് ശമ്പളം കിട്ടുന്നുണ്ടോ’?
തൊട്ടതെല്ലാം പൊന്നാക്കി ചലച്ചിത്ര രംഗത്ത് മുന്നേറുന്ന മമ്മൂട്ടിയുടെ സ്വന്തം നിർമാണ സംരംഭമാണ് മമ്മൂട്ടി കമ്പനി. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ ‘ടർബോ’യുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ ഒരു ചോദ്യത്തിന് താരം നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ശമ്പളം ഉണ്ടോ ? എന്നായിരുന്നു ചോദ്യം.
സാലറി ക്രൈറ്റീരിയയെ കുറിച്ച് മമ്മൂട്ടി വ്യക്താമാക്കിയതിങ്ങനെ;
മമ്മൂട്ടി കമ്പനിക്ക് റെമ്യൂണറേഷൻ തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് റെമ്യൂണറേഷൻ വാങ്ങണം. അതിന് ഞാൻ ടാക്സും കൊടുക്കണം. എത്രത്തോളം കുറച്ച് വാങ്ങിയാലും ചോദ്യം വരും സ്വന്തം കമ്പനിക്കല്ലെ എന്ന്, പക്ഷെ ഒരു പരിധിക്കപ്പുറത്തേക്ക് നമുക്ക് കുറയ്ക്കാനും കഴിയില്ല. അതുകൊണ്ട് എന്റെ പേരിൽ ശമ്പളം എഴുതിയെടുത്തേ പറ്റു. പിന്നെ നഷ്ടം വന്നാൽ നമുക്ക് തരാനുള്ള കാശ് നഷ്ടമാകും (ചിരിച്ചു കൊണ്ട്), മമ്മൂട്ടി വ്യക്തമാക്കി.
മമ്മൂട്ടി എന്ന നായക നടനും മമ്മൂട്ടി എന്ന നിർമ്മാതാവും തമ്മിൽ തർക്കിക്കും. 40 വർഷത്തെ അഭിനയ പരിചയമുള്ള മമ്മൂട്ടിയേ വച്ചുനോക്കുമ്പോൾ മമ്മൂട്ടി എന്ന നിർമ്മാതാവ് പുതിയതാണ്. അപ്പോൾ നടൻ നിർമ്മാതാവിനെ പറ്റിക്കും. അവസാനം വിചാരിച്ചതൊക്കെ ഷൂട്ട് ചെയ്യും. നിർമ്മാതാവ് വെട്ടിക്കുറയ്ക്കാനൊക്കെ പറയും, പക്ഷെ ഫ്രേയ്മിനെ പറ്റി നടൻ ആലോചിക്കുമല്ലോ, അപ്പോൾ നിർമ്മാതാവിനെ നടൻ കൺവിൻസ് ചെയ്യും, മിഥുൻ മാനുവൽ തോമസ് കൂട്ടിച്ചേർത്തു.