വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങവെ കാൽ വഴുതി വീണു; വിനോദയാത്രയ്ക്ക് ചിറാപ്പുഞ്ചിയിൽ പോയ സൈനികന് ദാരുണാന്ത്യം
കോഴിക്കോട്: ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികൻ മരിച്ചു. അത്തോളി കുനിയിൽകടവ് മരക്കാടത്ത് ഹവിൽദാർ അനീഷ് (42) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം മേഘാലയ ചിറാപ്പുഞ്ചിയിൽ വിനോദയാത്ര പോയതായിരുന്നു അവിടെ വച്ച് വെള്ളചാട്ടത്തിൽ വീണായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം
കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. മൃതദേഹം നാളെ ഉച്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹവിൽദാറായ അനീഷ് അവധി കഴിഞ്ഞ് മെയ് 12നായിരുന്നു കുടുംബ സമേതം ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. 2004 ലായിരുന്നു സൈന്യത്തിൽ ചേർന്നത്. യശോദയാണ് അമ്മ. ഭാര്യ: സജിന. മക്കൾ: അവന്തിക, അനന്തു. സഹോദരങ്ങൾ: റഷി, മിനി.