മൈനാ​ഗപ്പള്ളി കാർ അപകടം; ബോധപൂർവമുള്ള കുറ്റമെന്ന് കോടതി; ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

 മൈനാ​ഗപ്പള്ളി കാർ അപകടം; ബോധപൂർവമുള്ള കുറ്റമെന്ന് കോടതി; ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: മൈനാഗപ്പള്ളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച കേസിൽ ഒന്നാംപ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം പോലും കേൾക്കാതെയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവമുള്ള കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മനപൂർവമുള്ള നരഹത്യ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *