ജലസേചന വകുപ്പ് 1000 രൂപ കുടിശ്ശിക അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി

 ജലസേചന വകുപ്പ് 1000 രൂപ കുടിശ്ശിക അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി

പാലക്കാട്: വൈദ്യുതി ബില്ലിന്റെ കുടിശിക അടയ്ക്കാത്തതിനാൽ ജലസേചന വകുപ്പിന്റെ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതിബന്ധമാണ് വിഛേദിച്ചത്. 1000 രൂപയായിരുന്നു കുടിശികയായി ഉണ്ടായിരുന്നത്. സാധാരണ ട്രഷറി വഴിയാണ് പണം നല്‍കിയിരുന്നത്.

ഇന്നലെ ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഈ ഓഫീസിലെ ഫ്യൂസൂരുന്നത് ഇത് രണ്ടാം തവണയാണ്. 24016 രൂപയായിരുന്നു ഡിഇഒ ഓഫീസിലെ കുടിശ്ശിക. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഡിഇഒ ഓഫീസ് വിവരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *