ശർക്കരയിൽ നിന്നും റം; പ്രീമിയം സ്പിരിറ്റായി ഹുളി എത്തുന്നു

 ശർക്കരയിൽ നിന്നും റം; പ്രീമിയം സ്പിരിറ്റായി ഹുളി എത്തുന്നു

മൈസൂർ: ശർക്കരയിൽ നിന്നും റം നിർമ്മിക്കാനൊരുങ്ങി ഹുളി. ഇന്ത്യയിലെ ആദ്യത്തെ ശർക്കര റം ആയിരിക്കും ഇത്. പ്രീമിയം സ്പിരിറ്റായാണ് ഇവയെ പുറത്തിറക്കുന്നത്. സ്ഥാപകരായ അരുൺ ഉർസും ചന്ദ്ര എസും എട്ട് വർഷം കൊണ്ടാണ് ഇതിന്‍റെ സാമ്പിളിംഗ് മുതൽ പാക്കേജിംഗ് വരെ പൂര്‍ത്തിയാക്കി ഇപ്പോള്‍ വിതരണം ചെയ്യാന്‍ തയ്യാറായത്. 750 മില്ലി ബോട്ടിലിന് 630 രൂപയാണ് വിലയായി ഈടാക്കുക. അധിക ചാർജുകളും എക്സൈസ് ഡ്യൂട്ടിയും ഉള്‍പ്പെടെ 2800 രൂപയ്ക്ക് ഇവ സ്റ്റോറുകളിൽ നിന്നും വാങ്ങാൻ സാധിക്കും. 2000 ബോട്ടിലുകളുടെ ആദ്യ ബാച്ച് 2024 ഓഗസ്റ്റ് 15ന് ബെംഗളൂരുവിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഞ്ചൻഗുഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഫിസ്റ്റ് മൈക്രോ ഡിസ്റ്റിലറിയിലാണ് ഹുലി ശർക്കര റം തയ്യാറാക്കുന്നത്. ഏകദേശം 1000 വർഷം പഴക്കമുള്ള ചരിത്രമുള്ള ശർക്കര, കരിമ്പ് തോട്ടങ്ങൾ തഴച്ചുവളരുന്ന പല പ്രദേശങ്ങളിലും ഇപ്പോഴും ഉപയോഗിക്കുന്നു. ഇത് പ്രദേശവാസികൾക്ക് സ്വന്തം വീട്ടിൽ മദ്യം ഉണ്ടാക്കാനും അനുവദിക്കുന്നു. ഈ വീട്ടിലുണ്ടാക്കുന്ന പാനീയം പലപ്പോഴും പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് മസാലകൾ ചേർത്ത് മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നു.

പ്രശസ്ത വിസ്‌കി ബ്രാൻഡായ അമൃതും സ്വന്തം ശർക്കര റം പുറത്തിറക്കാൻ തയ്യാറെടുക്കുന്നുത്രേ, താൽക്കാലികമായി ‘ബെല്ല’ എന്നാണ് അവര്‍ അതിന് പേരിട്ടിരിക്കുന്നുത്. ഇന്ത്യ അതിവേഗം വളരുന്ന മദ്യവിപണികളിലൊന്നായതിനാൽ, 2027-ഓടെ ഏഴ് ശതമാനം സിഎജിആറിൽ വളരുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, ഹുലിയെപ്പോലുള്ള നൂതന സ്പിരിറ്റുകൾക്ക് നല്ല ഭാവിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *