ആലപ്പുഴയിൽ പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവം; രണ്ടാംപ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ പോലിസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ചില്ല് തകർത്ത സംഭവത്തിൽ രണ്ടാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. രണ്ടാം പ്രതി ഗപ്പി എന്ന ഷിയാസ് ആണ് കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. സാരമായ പരിക്ക് ഇല്ലാത്തതിനാൽ ഡിസ്ചാർജ് ആയ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.