ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
തെഹ്റാന്: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ഞയറാഴ്ച്ച അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്. കാറ്റിനൊപ്പം ശക്തമായ മഴയും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഹെലികോപ്ടറിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു. അസർബൈജാൻ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനത്തിനാണ് ഞായറാഴ്ച പുലർച്ചെ ഇബ്രാഹിം റൈസി രാജ്യംവിടുന്നത്. അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടമായിരുന്നു ഞായറാഴ്ച.