വ്യാജ ഒപ്പ്; പയ്യന്നൂര്‍ കോളേജിൽ കെഎസ്‌യുവിന്റെ രണ്ട് നാമനിർദേശ പത്രികകൾ തള്ളി
കണ്ണൂര്‍: നാമനിർദേശപത്രികയിൽ വ്യാജ ഒപ്പ് കണ്ടെത്തിയതോടെ പയ്യന്നൂര്‍ കോളേജിലെ കെഎസ്‌യു യൂണിയന്റെ രണ്ട് പത്രികകൾ അസാധുവാക്കി. പത്രികയില്‍ നിര്‍ദേശകന്റെയും പിന്‍താങ്ങുന്നവരുടെയും ഒപ്പ് വ്യാജമായി ഇടുകയായിരുന്നു.
വ്യാജ ഒപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പത്രിക തള്ളിയതൊണ് കോളേജിന്റെ വിശദീകരണം. അതേസമയം അധ്യാപകര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.