പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം; ഗുണങ്ങൾ പലതാണ്
മഞ്ഞളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടകിയിട്ടുണ്ടെന്ന് അറിയാമല്ലോ..? മഞ്ഞളിന് അതിന്റെ മഞ്ഞനിറം നൽകുന്നത് കുര്‍കുമിന്‍ എന്ന രാസവസ്തുവാണ്. കുർകുമിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. അതുകൊണ്ട് പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കൂ..
- രോഗ പ്രതിരോധശേഷി കൂട്ടാന്‍
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളാണ് ഇതിന് സഹായിക്കുന്നത്.
- കുടലിന്‍റെ ആരോഗ്യം
ദഹനക്കേട്, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. - തലച്ചോറിന്‍റെ ആരോഗ്യം
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- എല്ലുകളുടെ ആരോഗ്യം
കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അതിനാല്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നല്ലതാണ്.
- ഉറക്കം
രാത്രി പാലില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.