മിണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് കളഞ്ഞു

തൃശ്ശൂർ: തൃശ്ശൂരിൽ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടി സാമൂഹിക വിരുദ്ധർ. വീടിനോട് ചേർന്നുള്ള പറമ്പിൽ കെട്ടിയിരുന്ന പോത്തിന്റെ വാൽ അജ്ഞാതർ മുറിച്ച് കളയുകയായിരുന്നു. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഫീഖിന്റെ പോത്തിന്റെ വാലാണ് മുറിച്ചത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ഷഫീക്കിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് രാത്രി പോത്തിനെ കെട്ടിയിരുന്നത്
രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടിയിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു. ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി നൽകി.