നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാറുണ്ടോ ? ഉണ്ടെന്ന് നീന്തൽ താരങ്ങൾ; ചൂടൻ ചർച്ചയിൽ ഉയർന്ന രസകരമായ കാര്യങ്ങൾ ഇങ്ങനെ..

 നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാറുണ്ടോ ? ഉണ്ടെന്ന് നീന്തൽ താരങ്ങൾ; ചൂടൻ ചർച്ചയിൽ ഉയർന്ന രസകരമായ കാര്യങ്ങൾ ഇങ്ങനെ..

മറ്റു മത്സരങ്ങളെ അപേക്ഷിച്ച് ചട്ടങ്ങള്‍ കുറവുള്ള കായിക മത്സരയിനമാണ് നീന്തല്‍. വളരെ കുറച്ച് ചട്ടങ്ങൾ ആണ് നിലവിലുള്ളത്. ഡെക്കില്‍ ഓടുന്നത് ഒഴിവാക്കുക, ആഴക്കുറവുള്ള ഭാഗത്തേക്ക് ഡൈവ് ചെയ്യാതിരിക്കുക, സാധ്യമെങ്കില്‍ നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാതിരിക്കുക തുടങ്ങി ചില കാര്യങ്ങള്‍ മാത്രമാണുള്ളത്. പക്ഷെ ഈ ചട്ടങ്ങളിൽ ഒന്നിനെ ആളുകൾ ഇപ്പോഴും വിട്ടുകളയാറുണ്ട്. അതായത് ഒളിമ്പിക് ഗെയിംസിലെ ഏറ്റവും ‘നികൃഷ്ടമായ’രഹസ്യമാണ് അത്. ഭൂരിഭാഗം പേരും നീന്തല്‍ക്കുളത്തില്‍ മൂത്രമൊഴിക്കാറുണ്ട് എന്നത്. ഇതുസംബന്ധിച്ച് ഒരു ചര്‍ച്ച തന്നെ നീന്തല്‍താരങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്നു.

“നിങ്ങള്‍ കരുതുന്നതുപോലെയല്ല എല്ലാവരും അത് ചെയ്യുന്നുണ്ട്.” നീന്തല്‍താരം കേറ്റ് ഡഗ്ലസ് പറഞ്ഞു. സത്യം പറയുന്നവരും കള്ളം പറയുന്നവരും, എല്ലാവരും കുളത്തില്‍ മൂത്രമൊഴിക്കാറുണ്ട്”, മറ്റൊരു നീന്തല്‍താരമായ ബോബി ഫിങ്കെ പറയുന്നു. സാധാരണയായി തനിക്ക് മൂത്രമൊഴിക്കാനുള്ള സമയം ലഭിക്കാറില്ലെന്നും താനുള്‍പ്പെടെ എല്ലാവരും അങ്ങനെ ചെയ്യാറുണ്ടെന്ന് അമേരിക്കന്‍ പാരാ സ്വിമ്മര്‍ ജെസീക്ക ലോങ് പറഞ്ഞു. താരങ്ങളുടെ ചര്‍ച്ചയുടെ വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായത്. താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

തന്റെ രണ്ട് വയസ്സുകാരനായ മകന്‍ മൂത്രമൊഴിക്കുന്നതിനായി നീന്തല്‍ക്കുളത്തില്‍ നിന്ന് പുറത്തിറങ്ങാറുണ്ടെന്ന് ഒരു സാമൂഹികമാധ്യമ ഉപയോക്താവ് പ്രതികരിച്ചു. “എല്ലാവരുമോ! എന്ത്! നമ്മളെന്താ അഞ്ച് വയസ് പ്രായമുള്ളവരാണോ!”, മറ്റൊരാളുടെ പ്രതികരണമിങ്ങനെ.

രണ്ട് തവണ സ്വര്‍ണമെഡല്‍ നേടിയ ലിലി കിങ് വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ ഇതുസംബന്ധിച്ച രഹസ്യം പങ്കുവെച്ചിരുന്നു. താന്‍ നീന്താനിറങ്ങിയ എല്ലാ നീന്തല്‍ക്കുളത്തിലും താന്‍ മൂത്രമൊഴിച്ചതായി താരം വെളിപ്പെടുത്തി. വെള്ളത്തിലായതുകൊണ്ട് തനിക്ക് കുളത്തില്‍ത്തന്നെ മൂത്രമൊഴിക്കേണ്ടി വരുന്നതായി ജേക്ക് മിഷേല്‍ പറഞ്ഞു. “പുറത്തുള്ളവര്‍ക്ക് ഇതുള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും, പക്ഷേ നീന്തല്‍ക്കുളത്തിലെ വെള്ളത്തില്‍ ധാരാളം ക്ലോറിനുണ്ട്”, മൂന്ന് തവണ ഒളിമ്പിക് മെഡല്‍ നേടിയ കാറ്റി ഹോഫ് പറഞ്ഞു.

നീന്തല്‍ക്കുളങ്ങളില്‍ സാധാരണയായി ക്ലോറിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. നീന്തല്‍താരങ്ങളെ വെള്ളത്തിലുള്ള മാലിന്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാണിത്. എങ്കിലും കുളത്തിലെ വെള്ളത്തില്‍ മൂത്രമൊഴിക്കുന്നത് പൊതുവേ പ്രോത്സാഹിപ്പിക്കാറില്ല. മാലിന്യം വര്‍ധിക്കുന്നതിനൊപ്പം ക്ലോറിന്‍റെ അളവും കൂട്ടേണ്ടി വരും. ഇത് കണ്ണ്, ത്വക്ക് എന്നിവയ്ക്ക് ഹാനികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *