നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോകാം; അവസരമൊരുക്കി കെഎസ്ആർടിസി
തിരുവനന്തപുരം: ബഡ്ജറ്റ് ടൂറിസത്തിന്റെ ഓരോ ട്രിപ്പും വൻ വിജയമാക്കിയ കെഎസ്ആർടിസി ഇപ്പോൾ “ഓളപ്പരപ്പിലെ ഒളിമ്പിക്സ്” എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാനും ആസ്വദിക്കാനും അവസരമൊരുക്കുന്നു. സെപ്റ്റംബർ 28ന് ആണ് വള്ളംകളി നടക്കുന്നത്.
സീ കുട്ടനാട്, ഇടുക്കി ഡാം അഞ്ചുരുളി,വാഗമൺ, മാമലക്കണ്ടം, ഇലവീഴാപൂഞ്ചിറ, അടവി കുട്ടവഞ്ചി, അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ, പഞ്ചപാണ്ഡവൻപാറ തുടങ്ങിയ മുൻതവണ നടത്തിയ ബഡ്ജറ്റ് ടൂറിസത്തിന്റെ ട്രിപ്പുകൾ വൻ വിജയമായിരുന്നു.
പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് ഗ്രൂപ്പുകളായും ബുക്ക് ചെയ്യാം.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9633115545, 9446704784