വൈദ്യൂതി ലാഭിച്ച് എങ്ങനെ ഫ്രിഡ്ജ് ഉപയോഗിക്കാം; ഇങ്ങനെ ചെയ്താൽ കറന്റ് ബില്ല് കൂടില്ല

 വൈദ്യൂതി ലാഭിച്ച് എങ്ങനെ ഫ്രിഡ്ജ് ഉപയോഗിക്കാം; ഇങ്ങനെ ചെയ്താൽ കറന്റ് ബില്ല് കൂടില്ല

ഇക്കാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കാത്ത വീടുകൾ കുറവാണ്. വീടുകൾ മാത്രമല്ല കടകളിലും ജ്യൂസ് കടകളിലുമെല്ലാം ഫ്രിഡ്ജ് ഒഴിവാക്കാനാവാത്ത ഒരു വസ്തുവായി മാറി. ധാരാളമാളുകൾ ഒന്നുരണ്ട് ദിവസത്തേക്കുള്ള ഭക്ഷണം ഒരുമിച്ച് തയാറാക്കി വയ്ക്കാറുണ്ട്. അത് മാത്രമല്ല, പഴങ്ങളും പച്ചക്കറികളുമൊക്കെ സൂക്ഷിക്കാനും ഫ്രിഡ്ജ് വളരെ അത്യാവശ്യമാണ്.

വീട്ടിലെ കുട്ടികൾക്ക് ഇടയ്ക്കിടെ ഫ്രി‌ജ്‌ഡ് തുറന്ന് നോക്കുന്ന പ്രവണതയുള്ളതായി നാം കാണാറുണ്ട്. മുതിർന്നവരിൽ ചിലർക്കും ഈ ശീലം ഉണ്ടാകാം. എന്നാൽ ഇങ്ങനെ ഇടയ്ക്കിടെ ഫ്രിഡ്‌ജ് തുറക്കുന്നത് വൈദ്യുതി അമിതമായി ഉപയോഗിക്കപ്പെടുന്നതിന് കാരണമാകും. തുടർന്ന് വൈദ്യുതി ബിൽ വീട്ടിലെത്തുമ്പോഴായിരിക്കും പലരുടെയും കണ്ണ് തള്ളുന്നത്. എന്നാൽ ഈ ആശങ്കയ്ക്ക് അറുതി വരുത്താൻ ഒരു സൂത്രം പ്രയോഗിച്ചാലോ?

മിക്കവാറുംപേരും ഫ്രിഡ്‌ജിലെ ഫ്രീസറിൽ ഐസ് ക്യൂബുകൾ സൂക്ഷിക്കാറുണ്ടായിരിക്കും. ഈ ഐസ് ക്യൂബുകളിൽ കുറച്ചെടുത്ത് ഒരു പ്ളാസ്റ്റിക് പാത്രത്തിലാക്കി ഫ്രിഡ്‌ജിലെ ഒരു തട്ടിൽ സൂക്ഷിച്ചാൽ വൈദ്യുതിയുടെ അമിത ഉപഭോഗം കുറയ്ക്കാനാവും. ഫ്രിഡ്‌ജിനുള്ളിൽ എപ്പോഴും തണുത്ത അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്‌ജിലെ കംപ്രസർ ഇടയ്ക്കിടെ ഓൺ ആകില്ല. ഇത് ടെമ്പറേച്ചർ ലെവർ നിലനിർത്താൻ സഹായിക്കും. ഫ്രിഡ്ജിൽ സാധനങ്ങൾ കുത്തിനിറച്ച് വയ്ക്കാതെ ഇടവിട്ട് വയ്ക്കുന്നതും വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.

ഫ്രിഡ്‌ജിന്റെ വാതിലിലെ വാഷറിൽ അമിതമായി അഴുക്ക് പറ്റിയിരുന്നാൽ കതക് നന്നായി അടയില്ല. ഇത് തണുപ്പ് പുറത്തേയ്ക്ക് പോകുന്നതിനും കറന്റ് കൂടുതലായി വലിച്ചെടുക്കുന്നതിനും കാരണമാവും. വീട്ടിലെ രണ്ട് സാധനങ്ങൾകൊണ്ട് എത്ര പറ്റിപ്പിടിച്ച അഴുക്കും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തിൽ പകുതി ചെറുനാരങ്ങയുടെ നീര്, കുറച്ച് പേസ്റ്റ്, കുറച്ച് ലിക്വിഡ് ഡിഷ് വാഷ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. വെള്ള നിറത്തിലെ പേസ്റ്റ് ആണ് ഉത്തമം. ഈ സൊല്യൂഷൻ ഉപയോഗിച്ച് എന്ത് കറയും തുടച്ചെടുക്കാം. ഈ സൊല്യൂഷൻ ഒരു പഴയ ‌ടൂത്ത് ബ്രഷിൽ എടുത്ത് ഫ്രിഡ്‌ജിന്റെ ഡോറിലെ അഴുക്ക് കളയാൻ ഉപയോഗിക്കാം. മിശ്രിതം നന്നായി തേച്ചുകൊടുത്തതിനുശേഷം ഒരു തുണികൊണ്ട് തുടച്ചെടുത്താൽ മതിയാവും.

Leave a Reply

Your email address will not be published. Required fields are marked *