പൈലറ്റ് ഇല്ലാത്ത വിമാനയാത്രയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എഐ വിദ്യയിലുള്ള ആകാശയാത്ര ആലോചനയിൽ

 പൈലറ്റ് ഇല്ലാത്ത വിമാനയാത്രയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എഐ വിദ്യയിലുള്ള ആകാശയാത്ര ആലോചനയിൽ

മാനംമുട്ടി പറക്കുന്ന വിമാനം കാണുമ്പോൾ പല കുട്ടികളുടെയും മനസ്സിൽ ആദ്യം കയറികൂടുന്ന സ്വപനം ഒരു പൈലറ്റ് ആകണമെന്നതാണ്. വിമാനം പറപ്പിക്കണമെങ്കിൽ പൈലറ്റ് ഇല്ലാതെ പറ്റുകയുമില്ല. അത്രയേറെ വിമാനവുമായി ബന്ധപ്പെട്ടുള്ള ഈ ജോലി ഭാവിയിൽ ഇല്ലാതായേക്കും. കാരണം എഐ വിദ്യകൾ ഓരോ ദിവസവും ഓരോ മേഖലകളിൽ ആധിപത്യമുറപ്പിക്കുകയാണ്. ഇപ്പോഴിതാ എയറോസ്‌പേസ് ഭീമന്മാരായ എം‌ബ്രാർ പൈലറ്റ് ഇല്ലാത്ത വിമാനം രംഗത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഈ വിമാനത്തെ കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ചു.

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഈ വിമാനത്തിൽ മൂന്ന് സോണുകളായാണ് ക്യാബിൻ. ഒന്നിൽ വിശ്രമമുറിയുണ്ടാകും. ‌യാത്രക്കാരന് കോക്‌പിറ്റിൽ ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ടച്ച്‌സ്‌ക്രീൻ സൗകര്യമുള്ള ജനാലകളുണ്ടാകും വിമാനം പറപ്പിക്കാൻ നിർമ്മിത ബുദ്ധിയും. കോക്ക്‌പിറ്റിന്റെ ആവശ്യകത ഇല്ലാതാക്കുകയും മുന്നിൽ ഒരു വിശ്രമമുറി സജ്ജമാക്കുകയും ചെയ്യുന്ന പുതിയ സജ്ജീകരണവും ഒപ്പം പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിമാനവുമാണ് അവതരിപ്പിക്കുന്നതെന്ന് എംബ്രാർ കമ്പനി അറിയിക്കുന്നു.എന്നാൽ വിമാനം ഇതിനകം നിർമ്മാണം തുടങ്ങിയിട്ടില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. ഭാവിയെ സംബന്ധിച്ച ആശയം മാത്രമാണ് പങ്കുവച്ചത്. എംബ്രാറിന്റെ അതേ പദ്ധതികൾ പ്രാവർത്തികമാക്കാൻ മറ്റ് ഏവിയേഷൻ കമ്പനികളും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *