കനത്ത ചൂടിൽ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ; ആറടി ഉയരമുള്ള പ്രതിമയുടെ തല വേർപെട്ടു

 കനത്ത ചൂടിൽ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കന്‍റെ മെഴുകുപ്രതിമ; ആറടി ഉയരമുള്ള പ്രതിമയുടെ തല വേർപെട്ടു

വാഷിംഗ്ടൺ: കനത്ത ചൂടിൽ ഉരുകിയൊലിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ. വാഷിങ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ചൂടിൽ ഉരുകിയൊലിച്ചത്. പ്രതിമയുടെ തല വേർപെട്ടു. തുടർന്ന് ഉടലിൽ നിന്ന് ഒരു കാലും വേർപെട്ടു. 37.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയത്.

ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമനാണ് പ്രതിമയുടെ ശിൽപ്പി. പ്രതിമയുടെ തല താഴെ വീഴുമെന്ന ഘട്ടത്തിൽ നീക്കം ചെയ്തതാണെന്ന് കൾച്ചറൽ ഡിസി അറിയിച്ചു. മെഴുകുതിരി പോലെ കാലക്രമേണ ഉരുകുന്ന തരത്തിലാണ് ശിൽപം രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും കടുത്ത ചൂട് ഈ പ്രക്രിയയെ കണക്കുകൂട്ടിയതിലും വേഗത്തിലാക്കിയെന്ന് കൾച്ചറൽ ഡിസി വിശദീകരിച്ചു. 60 ഡിഗ്രി സെൽഷ്യസിൽ ഉരുകുന്നതോ കഠിനമാകുന്നതോ ആയ മെഴുക് ആണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഓർമയെന്ന നിലയിൽ ഇൻസ്റ്റലേഷൻ സെപ്തംബർ വരെ സ്കൂളിൽ തുടരാനാണ് കൾച്ചറൽ ഡിസിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *