ഫുട്ബോൾ സെലക്ഷൻ ക്യാംപിൽ പങ്കെടുക്കാൻ പോകവേ ബൈക്ക് അപകടത്തിൽപ്പെട്ടു; ഇടുക്കിയിൽ 17 വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: കുളമാവിൽ ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എൻഎസ്എസ് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. തൊടുപുഴയിലേക്ക് ഫുട്ബോൾ സെലക്ഷൻ ക്യാമ്പിന് പോകും വഴിയായിരുന്നു അപകടം.
ഷാരൂഖ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന 13 വയസുകാരന് പരിക്കുണ്ട്. ഷാരൂഖിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചിരുന്നു.