കടലിനടിയിൽ 19ാം നൂറ്റാണ്ടിലെ കപ്പൽ കണ്ടെത്തി; ഉള്ളിൽ ഉണ്ടായിരുന്നത് 100 കുപ്പി ഷാംപെയ്‌നും വൈനും
കടലിനടിയിൽ നിന്നും കണ്ടെത്തിയ പഴയ കപ്പലിനുള്ളിൽ വിളകൂടത്തിയ മദ്യശേഖരം കണ്ടെത്തി. പോളണ്ടില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘമായ ബാള്‍ടിടെക്കാണ് കപ്പല്‍ കണ്ടെത്തിയത്. നൂറിലധികം ഷാംപെയ്‌നും വൈന്‍ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. സ്വീഡന് സമീപം ബാള്‍ട്ടിക് സമുദ്രത്തില്‍ നിന്നാണ് കപ്പല്‍ കണ്ടെത്തിയത്.
സോണാര്‍ യന്ത്രത്തില്‍ മീന്‍പിടുത്തകപ്പലാണ് പതിഞ്ഞതെന്ന് കരുതി സംഘം തിരഞ്ഞുപോവുകയായിരുന്നു. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ലഭിച്ചത് 19ാം നൂറ്റാണ്ടിലെ വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും ചീനപാത്രങ്ങളും നിറഞ്ഞ കപ്പലായിരുന്നു. 100ല്‍ അധികം ഷാംപെയ്‌നും വൈന്‍ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ ജര്‍മന്‍ കമ്പനിയായ സെല്‍ട്ടേഴ്‌സിന്റെ മുദ്രയുള്ള മിനറല്‍ വാട്ടറിന്റെ കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തി.
റഷ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലേക്ക് 1850 നും 1867നും ഇടയില്‍ പുറപ്പെട്ട കപ്പലുകളിലൊന്നാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. രാജകീയ തീന്‍മേശയില്‍ മാത്രം കാണാന്‍ കഴിഞ്ഞിട്ടുള്ള വെള്ളക്കുപ്പികളാണ് കപ്പലിലുള്ളത്. കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.