അച്ഛൻ മരിച്ചതറിഞ്ഞ് ഡൽഹിയിലേക്ക് പുറപ്പെട്ടു; ബസിൽ ആൺകുഞ്ഞിന് ജന്മം നൽകി യുവതി

അച്ഛൻ മരിച്ചതറിഞ്ഞ് ഡൽഹിയിലേക്ക് പോയ യുവതി ബസിൽ ആൺകുഞ്ഞിന് ജന്മം നൽകി. കനൌജ് ജില്ലയിലെ ഭഗവൻപൂർ സ്വദേശിയായ ശിവ്ശാന്ത് എന്നയാളുടെ ഭാരയ സോണിയയാണ് ബസിൽ കുഞ്ഞിന് ജന്മം നൽകിയത്. ബസിൽ സ്ത്രീകളായ മറ്റ് യാത്രക്കാരില്ലാഞ്ഞതിനാൽ ഭർത്താവ് തന്നെയാണ് പ്രസവമെടുത്തത്. പ്രസവത്തിന് ശേഷം അതേ ബസിൽ തന്നെ യുവതിയെയും കുഞ്ഞിനെയും അലിഗഡ് ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവിനൊപ്പം ഉത്തർപ്രദേശിലെ കനൌജിൽ നിന്ന് ഡൽഹിയിലേക്ക് പോയ സോണിയക്ക് അലിഗഡ് ജില്ലയിയ്ക്ക് സമീപം എത്തിയപ്പോഴാണ് പ്രസവ വേദന അനുഭവപ്പെട്ടത്. ഭാര്യ അസ്വസ്ഥയാകുന്നത് കണ്ടതോടെ ഡ്രൈവർ റോഡിന്റെ ഓരം ചേർത്ത് ബസ് നിറുത്തി. മറ്റ് രണ്ട് സ്ത്രീ യാത്രക്കാരുണ്ടായിരുന്നെങ്കിലും അവർ ഭാര്യയെ സഹായിക്കാൻ മടിച്ചു. അങ്ങനെയാണ് ഭർത്താവായ ശിവ്ശാന്തിന് പ്രസവത്തിനായി ഭാര്യയെ സഹായിക്കേണ്ടി വന്നത്.
പ്രസവത്തിനു ശേഷം ബസ് ഡ്രൈവർ ഉടൻ തന്നെ തങ്ങളെ ആശുപത്തിയിലെത്തിച്ചതായും ഭർത്താവ് ശിവ്ശാന്ത് പറഞ്ഞു. ബസിലാണ് പ്രസവിച്ചതെന്നറിഞ്ഞ് ആശുപത്രി അധികൃതർ കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യം ഉറപ്പ് വരുത്തി. കുട്ടിയും മാതാവും പൂർണ ആരോഗ്യത്തോടെയാണെന്ന് അലിഗഡ് ജില്ലാ വനിതാ ആശുപത്രിയിലെ ഡോക്ടർ ദീപ്തി വ്യക്തമാക്കി.