ബഹ്റൈനിൽ വിവിധ രാജ്യക്കാരിൽ നിന്നായി 7 കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടി
ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് ബഹ്‌റൈൻ നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലായി വിവിധ രാജ്യക്കാരെ അറസ്റ്റ് ചെയ്തു. പൊതുജനസുരക്ഷാ വിഭാഗത്തിന് കീഴിലുള്ള കുറ്റാന്വേഷണ വിഭാഗത്തിലെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് മയക്കു മരുന്ന് സംബന്ധമായ കേസുകളിലാണ് അറസ്റ്റ്.
വിപണിയിൽ 310,000 ബഹ്‌റൈൻ ദിനാറിൽ (ഏകദേശം 7 കോടി രൂപ) കൂടുതൽ വില വരുന്ന 7 കിലോയിലധികം പദാർഥങ്ങൾ കണ്ടെടുത്തു.