മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം; ആർക്കൊക്കെ ബാധകം ?
മസ്കറ്റ്: അടുത്ത മാസം നാലു മുതല്‍ മസ്കറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം. പതിവിലും നേരത്തെ എത്തണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു. പ്രവര്‍ത്തനക്ഷമതയും യാത്രക്കാരുടെ യാത്രാ അനുഭവവും മെച്ചപ്പെടുത്തുക എന്നതാണ് നടപടിക്ക് പിന്നിൽ.
നാല്‍പ്പത് മിനിറ്റ് മുമ്പ് വേണം യാത്രക്കാരെത്താന്‍. നിലവില്‍ 20 മിനിറ്റ് മുമ്പ് എത്തുന്ന രീതിയാണുള്ളത്. പുതിയ പാസഞ്ചര്‍ ബോര്‍ഡിങ് സിസ്റ്റം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.