ഒരു തവണ സ്വർണം കടത്തിയാൽ എയർഹോസ്റ്റസിന് ലഭിക്കുക അമ്പതിനായിരം രൂപ; എയർപോർട്ടിലെ ടോയ്ലറ്റിൽ വച്ച് യുവതികൾ മലദ്വാരത്തിലൊളിപ്പിക്കുന്ന സ്വർണം സുഹൈൽ ശേഖരിക്കുക എയർ ഹോസ്റ്റസുമാരുടെ വീട്ടിലെത്തി; വിമാന ജീവനക്കാരുടെ സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

 ഒരു തവണ സ്വർണം കടത്തിയാൽ എയർഹോസ്റ്റസിന് ലഭിക്കുക അമ്പതിനായിരം രൂപ; എയർപോർട്ടിലെ ടോയ്ലറ്റിൽ വച്ച് യുവതികൾ മലദ്വാരത്തിലൊളിപ്പിക്കുന്ന സ്വർണം സുഹൈൽ ശേഖരിക്കുക എയർ ഹോസ്റ്റസുമാരുടെ വീട്ടിലെത്തി; വിമാന ജീവനക്കാരുടെ സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ: എയർഹോസ്റ്റസുമാരെ ഉപയോ​ഗിച്ച് സ്വർണം മാത്രമല്ല, വിദേശ കറൻസിയും കടത്തിയിട്ടുണ്ടെന്ന് അറസ്റ്റിലായ ക്യാബിൻ ക്രൂ അംഗം സുഹൈൽ. സ്വർണക്കടത്തിന് ഓരോ തവണയും രണ്ടു ലക്ഷം രൂപയായിരുന്നു തനിക്ക് പ്രതിഫലമായി ലഭിച്ചിരുന്നതെന്നും സുഹൈൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്ന സുഹൈൽ എങ്ങനെയാണ് താൻ സ്വർണം കടത്തിയിരുന്നതെന്നും അന്വേഷണ സംഘത്തോട് വിശദീകരിച്ചു.

വിദേശത്ത് നിന്ന് യാത്രക്കാരാണ് സ്വർണം എയർപോർട്ട് വരെ എത്തിക്കുന്നത്. ഈ സ്വർണം മലദ്വാരത്തിലോ ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലോ ഒളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കുകയാണ് എയർ​ഹോസ്റ്റസുമാരുടെ ജോലി. ഇതിന് അമ്പതിനായിരം രൂപയാണ് പ്രതിഫലമായി നൽകുന്നത്. വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കും. തുടർന്ന് എയർഹോസ്റ്റസുമാർ ഇത് കണ്ടെടുത്ത് മലദ്വാരത്തിലോ മറ്റ് ശരീപ ഭാ​ഗങ്ങളിലോ ഒളിപ്പിക്കുകയുമാണ് പതിവ്. എയർ ഹോസ്റ്റസുമാരുടെ വീട്ടിലെത്തിയാണ് സുഹൈൽ സ്വർണം ശേഖരിച്ചിരുന്നത്.

എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ അറസ്റ്റിലായതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെ ഡിആർഐ അറസ്റ്റ് ചെയ്തത്. സുരഭി കാത്തൂൺ പല ഘട്ടങ്ങളിലായി ഇരുപത് കിലോയോളം സ്വർണം കടത്തിയെന്നാണ് ഡിആർഐക്ക് ലഭിച്ച വിവരം. സുഹൈലാണ് എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയെന്നും ഡിആർഐ പറഞ്ഞു. 28-ാം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കൊൽക്കത്ത സ്വദേശിയായ സുരഭിയെ സ്വർണവുമായി പിടികൂടിയത്. മലദ്വാരത്തിൽ 960 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.

സുരഭിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഈ രീതിയിൽ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡിആർഐ ചൂണ്ടിക്കാട്ടി.

കഴിഞ്ഞവർഷം മാർച്ചിലും സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനെ കസ്റ്റംസ് പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ ഷാഫിയെന്ന യുവാവിനെയാണ് 1.45 കിലോ സ്വർണവുമായി കൊച്ചി വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. ബഹ്റിൻ-കോഴിക്കോട്- കൊച്ചി വിമാനത്തിലെ ജീവനക്കാരനായിരുന്നു ഷാഫി.

Leave a Reply

Your email address will not be published. Required fields are marked *