ജീവി വര്‍ഗങ്ങളുടെ ഡിഎന്‍എ ഇനി ചന്ദ്രനിൽ സേഫ്; ഭൂമി നശിച്ചാലും ചന്ദ്രനില്‍ ജീവന്‍ കാണും; ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്ന പദ്ധതി ഇങ്ങനെ
ലോകാവസാനം ഇന്നുണ്ടാകും എന്ന് അറിയാമോ ? അത് എങ്ങനെ ആണ് ഉണ്ടാവുക എന്നോ ? ഇതൊക്കെ നമ്മൾ വിചാരിക്കുമ്പോൾ സംഭവിക്കണം എന്നില്ല. വിചാരിക്കാതെ ഇരിക്കുകപോലും ആയിരിക്കും പലതും നമ്മുടെ കൺമുന്നിൽ നിന്നും അപ്രത്യക്ഷമാകുക. വലിയ ഒരു ദുരന്തം സംഭവിച്ചാൽ മതി, പല ജീവി വർഗ്ഗങ്ങളും അപ്രത്യക്ഷമാകും. എന്നാൽ അവയെ സംരക്ഷിക്കാൻ പുതിയ ഒരു മാർഗം അകണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഭൂമിയിൽ ഇവ നശിച്ചാലും ചന്ദ്രൻ ഇവയെ സംരക്ഷിചോളും എന്ന നിലപാടാണ് അവർക്ക്. ഭൂമിയിലെ ഒരു കൂട്ട വംശനാശ സാധ്യത കണക്കിലെടുത്ത് ഭീഷണി നേരിടാനിടയുള്ള ജീവി വര്‍ഗങ്ങളുടെയെല്ലാം ഡിഎന്‍എ ചന്ദ്രനില്‍ സൂക്ഷിക്കാനുള്ള പദ്ധതിയിലാണ് ശാസ്ത്രലോകം.
ചന്ദ്രനില്‍ ഒരു ബയോ റിപ്പോസിറ്ററി സ്ഥാപിക്കുകയാണ് ലക്ഷ്യം. വിവിധ ജൈവ പദാര്‍ത്ഥങ്ങള്‍ ഇവിടെ ശീതീകരിച്ച് സൂക്ഷിക്കും. പലതരം മൃഗങ്ങളുടെ ജീവനുള്ള കോശ സാമ്പിളുകളും അക്കൂട്ടത്തിലുണ്ടാവും. ഈ ജിവികള്‍ക്ക് വംശനാശം നേരിട്ടാല്‍ ഒരു കരുതല്‍ ശേഖരമായി ഈ സംവിധാനം ഉപയോഗിക്കാം. സ്ഥിരമായി വെളിച്ചവും താപനിലയും കുറവുള്ള ചന്ദ്രന്റെ ഉത്തര ദക്ഷിണ ധ്രുവ മേഖലകളാണ് ഇതിനായി പരിഗണിക്കുന്നത്.
ഭൂമിയിലും ഇത്തരത്തിലുള്ള ബയോ റിപ്പോസിറ്ററികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരുതല്‍ സംഭരണ പദ്ധതിയായാണ് ചന്ദ്രനിലും അത്തരം ഒന്ന് സ്ഥാപിക്കാനുള്ള പദ്ധതി. ബയോ സയന്‍സ് എന്ന ഓക്‌സ്ഫഡ് അക്കാദമിക് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ ആശയം മുന്നോട്ടുവെക്കുന്നത്.
നാസയുടെ ആര്‍ട്ടെമിസും ചൈനയുടെയും ഇന്ത്യയുടെയും റഷ്യയുടേയുമെല്ലാം ഭാവി ചാന്ദ്രദൗത്യങ്ങളും ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമിട്ടുള്ളതാണ്. ഇവിടെയുള്ള തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുകയും അവിടെ സ്ഥിരമായ മനുഷ്യവാസം ഒരുക്കുകയുമാണ് ഭാവി ചാന്ദ്ര ദൗത്യങ്ങളുടെ ലക്ഷ്യങ്ങള്‍.
ഹാര്‍വാര്‍ഡ്, സ്മിത്ത് സണ്‍ പോലുള്ള സ്ഥാപനങ്ങളില്‍ ഭീഷണി നേരിടുന്ന ജീവി വര്‍ഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ശീതീകരിച്ച് ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനായി രൂപീകരിച്ച പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ചന്ദ്രനില്‍ സ്ഥാപിക്കുന്ന സംഭരണിയില്‍ സൂക്ഷിക്കുന്ന ആദ്യ ജീവികളിലൊന്ന് സ്റ്റാറി ഗോബി എന്നഫിയപ്പെടുന്ന മത്സ്യ ഇനം ആയിരിക്കും.
ഈ സാമ്പിളുകളെ റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കുക, സുരക്ഷിതമായി ചന്ദ്രനില്‍ എത്തിക്കുക എന്നിവ പ്രധാന വെല്ലുവിളികളാണ്. നോര്‍വേയിലെ സ്വാല്‍ബാര്‍ഡിലുള്ളത് പോലെ ഭൂമിയിലെ ബയോറിപ്പോസിറ്ററികള്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ നേരിടാനാകും വിധമാണ് തയ്യാറാക്കിയിട്ടുള്ളത്. മൈനസ് 200 ഡിഗ്രിയോളം തണുപ്പുള്ള ചന്ദ്രന്റെ ധ്രുവ മേഖലയില്‍ താപനില നിലനിര്‍ത്തുന്നതിനായുള്ള ഊര്‍ജം ആവശ്യമായി വരില്ല. അതുകൊണ്ടു തന്നെയാണ് ബയോ റിപ്പോസിറ്ററികള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഇടമായി ചന്ദ്രനെ കാണുന്നത്.