തൃശൂരിൽ മിനി ടിപ്പര്‍ ലോറി കനാലിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: മിനി ടിപ്പർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു. അലന്റ് ലാസര്‍ ആണ് മരിച്ചത്. പട്ടിക്കാട് ചാണോത്ത് കോണ്‍ക്രീറ്റ് കട്ട ഇറക്കാനെത്തിയ മിനി ടിപ്പറാണ് കനാലിലേക്ക് മറിഞ്ഞത്.
മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്ക് പരിക്കേറ്റു. എടപ്പലം സ്വദേശി രതീഷ് മോഹന്‍, ചാണോത്ത് സ്വദേശി വര്‍ഗീസ്, എന്നിവരാണ് മറ്റു രണ്ടു പേര്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.