ഇനി മലയാളത്തിൽ പഠിച്ച് ഡോക്ടറാകാം; എംബിബിഎസ് പഠനം ഇനി പ്രാദേശിക ഭാഷയിലും

 ഇനി മലയാളത്തിൽ പഠിച്ച് ഡോക്ടറാകാം; എംബിബിഎസ് പഠനം ഇനി പ്രാദേശിക ഭാഷയിലും

ന്യൂഡല്‍ഹി: മലയാളം ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി മുതൽ എംബിബിഎസ് പഠിപ്പിക്കാം. ദേശീയ മെഡിക്കല്‍ കമ്മിഷനാണ് (എന്‍എംസി) പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അദ്ധ്യാപനം, പഠനം, മൂല്യനിർണയം എന്നിവ ഇം​ഗ്ലീഷിനൊപ്പം മലയാളത്തിലുമാകാം. മലയാളം, ഹിന്ദി, അസാമീസ്,ബം​ഗ്ല, ​ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്.

പ്രാദേശിക ഭാഷകളില്‍ എംബിബിഎസ് പഠനം ലഭ്യമാക്കുന്നതു വിദ്യാര്‍ഥികള്‍ക്കു നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നയംമാറ്റം. ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു.

ഡോക്ടര്‍മാരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘അറ്റ്‌കോം’ (ആറ്റിറ്റിയൂഡ്, എത്തിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍) എന്ന പുതിയ കോഴ്‌സും ഈ വര്‍ഷം മുതല്‍ എംബിബിഎസ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും എന്‍എംസി തീരുമാനിച്ചു. രോഗീപരിചരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, ആതുരസേവനഗവേഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, രോഗികള്‍, അവരുടെ കുടുംബങ്ങള്‍, ആതുര സേവന മേഖലയിലെ സഹപ്രവര്‍ത്തകര്‍ എന്നിവരുമായി മികച്ച ആശയവിനിമയം, പരമ്പരാഗത ചികിത്സാരീതികളുടെ നേട്ടവും ദോഷങ്ങളും, ഔദ്യോഗിക ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളോട് എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങളാകും വിദ്യാര്‍ഥികള്‍ പഠിക്കുക.

Leave a Reply

Your email address will not be published. Required fields are marked *