ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം; 20 മരണം, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. 20 പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.
കുടുങ്ങിക്കിടക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നാണ് സംശയിക്കുന്നത്. തീയണക്കാനുള്ള ശ്രമം തുടരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററില്‍. ഉടമ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു.