മണിപ്പൂർ സംഘർഷത്തിൽ പ്രതിഷേധക്കാർ ആത്മഹത്യാ ഭീഷണി മുഴക്കി

 മണിപ്പൂർ സംഘർഷത്തിൽ പ്രതിഷേധക്കാർ ആത്മഹത്യാ ഭീഷണി മുഴക്കി

ഇംഫാൽ: മെയ്തേയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവായ കാനൻ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തെ തുടർന്ന് 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംഘർഷം രൂക്ഷമാവുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *