മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: മല്ലപ്പള്ളി മണിമലയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കെഎസ്ഇബി കരാർ ജീവനക്കാരനായ വയനാട് പുൽപ്പള്ളി സ്വദേശി അർജുനാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്.
പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃദദേഹം കണ്ടെടുത്തത്. മൃദദേഹം ആശുപത്രിയിലേക്ക് മാറ്റി.