ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്
മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകരെ കിട്ടുന്ന ചിത്രമാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തി പ്രേക്ഷകരുടെ നിത്യഹരിത ചിത്രങ്ങളുടെ പട്ടികയിൽ ഇന്നും മുൻപിലാണ്. ചിത്രത്തിൻറെ വിജയവും ജനപ്രീതിയും കണക്കിലെടുത്ത് തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലും റിമേക്ക് ചെയ്യപ്പെട്ടിരുന്നു.
സൈക്കോ ത്രില്ലർ വിഭാഗത്തില്‍പ്പെടുന്ന മണിച്ചിത്രത്താഴിന്റെ ഹൊറര്‍ രീതിയിലുള്ള പരിചരണം ഇന്നും സിനിമ പ്രേമികള്‍ക്കിടയില്‍ ഒരു ചര്‍ച്ചയാണ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രം സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ നിർമ്മിച്ചത്. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റുകൾ അനുസരിച്ച് ചിത്രം 2024 ജൂലൈ 12-നോ ഓഗസ്റ്റ് 17-നോ വീണ്ടും തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ മണിച്ചിത്രത്താഴ് റീ-റിലീസ് തീയതി പ്രഖ്യാപിക്കൂ എന്നാണ് വിവരം. 2024 ജൂലൈ 17 ന് വീണ്ടും റിലീസ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ഒഫീഷ്യൽ ട്രെയിലര്‍ സഹിതം ചിത്രത്തിന്റെ റീ റിലീസ് തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് വിവരം.