തായ്ലൻഡിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി വെടിയേറ്റു മരിച്ചു

 തായ്ലൻഡിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി വെടിയേറ്റു മരിച്ചു

കാലടി: തായ്‌ലാന്‍ഡില്‍ വെച്ച് മലയാളി വെടിയേറ്റ് മരിച്ചതായി വിവരം. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. സംഭവത്തിൽ രണ്ട് പേരെ തായ്‌ലാന്‍ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയിലായിരുന്നു സംഭവം നടന്നത്. ഒരുമാസം മുൻപാണ് വർ​ഗീസ് വിനോദയാത്രയ്ക്കായി തായ്‌ലാന്‍ഡില്‍ എത്തിയത്. വർ​ഗീസിന് നേരെ മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തുനിൽക്കുന്നതിനിടയിൽ മോഷ്ടാക്കൾ വെടിവെക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം.

വർ​ഗീസിന്റെ കൈവശമുണ്ടായിരുന്ന പണം ഉൾപ്പടെ മോഷണം പോയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പൂർത്തീകരിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളൂ എന്നാണ് വിവരം. എന്നാൽ, വർ​ഗീസിന്റെ മൃതദേഹം വിട്ടുകിട്ടാൻ ഇന്ത്യൻ എംബസി നടപടിയെടുത്തിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. 30 വർഷമായി വർ​ഗീസും കുടുംബവും മുംബൈയിലാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *