‘ശരീരത്തിന് തണുപ്പ് പകരുന്ന ഭക്ഷണം’; മാധവന്റെ പ്രിയ ഭക്ഷണം ഏതെന്ന് അറിയാമോ ?

നടൻ മാധവന്റെ പ്രിയപ്പെട്ട പ്രാതല്‍ പഴങ്കഞ്ഞിയാണ്. അടുത്തിടെ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വെളിപ്പെടുത്തിയത്. താന്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണം ഇതാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളികളുടേയും പ്രിയപ്പെട്ട രുചിയാണിത്. മാധവന് തന്റെ ഇഷ്ടഭക്ഷണം ഉണ്ടാക്കുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിന്റെ രുചിയെക്കുറിച്ചും അദ്ദേഹം ആവേശത്തോടെയാണ് പറയുന്നത്. സ്ഥിരമായി കഴിക്കുന്ന പ്രഭാതഭക്ഷണമെന്താണ് എന്ന് അവതാരകയുടെ മറുപടിയായാണ് കഞ്ഞിയാണ് ഞാനെന്നും കഴിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
വെള്ളത്തില്‍ ഒരു രാത്രിയിട്ടു വെച്ച ചോറിലേയ്ക്ക് തൈരും ഉള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. പഴങ്കഞ്ഞി ശരീരത്തിന് തണുപ്പ് പകരുന്ന ഒരു ഭക്ഷണമാണ്. എളുപ്പത്തില്‍ വയറു നിറയുന്ന സുഖകരമായ ഭക്ഷണമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. പണ്ടൊരു പത്രാസില്ലാത്ത ഭക്ഷണമായി കരുതിയെങ്കിലും ഇന്ന് വലിയ സ്വീകാര്യതയുള്ള ഭക്ഷണമാണിത്. പഴങ്കഞ്ഞിയ്ക്ക് മാത്രമായ കടകളും നിരവധിയുണ്ട്.