കേരള തീരത്തിന് അരികെ ന്യൂനമർദ്ദം; അടുത്ത അഞ്ച് ദിവസവും മഴതന്നെ; ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്

 കേരള തീരത്തിന് അരികെ ന്യൂനമർദ്ദം; അടുത്ത അഞ്ച് ദിവസവും മഴതന്നെ; ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് – കിഴക്കൻ അറബിക്കടലിലാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി മാറിയതിന് പിന്നാലെയാണ് കേരള തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അറബിക്കടലിലെ ന്യൂമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=6&fwrn=4&fwrnh=100&lmt=1716534857&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Flow-pressure-area-formed-in-arabian-sea-depression-in-bay-of-bengal-kerala-rain-to-continue%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI1LjAuNjQyMi43NiIsbnVsbCwwLG51bGwsIjY0IixbWyJHb29nbGUgQ2hyb21lIiwiMTI1LjAuNjQyMi43NiJdLFsiQ2hyb21pdW0iLCIxMjUuMC42NDIyLjc2Il0sWyJOb3QuQS9CcmFuZCIsIjI0LjAuMC4wIl1dLDBd&dt=1716531532167&bpp=3&bdt=596&idt=436&shv=r20240521&mjsv=m202405220101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1716534663%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1716534663%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3D3bfaf0e3c95c7dae%3AT%3D1709660203%3ART%3D1716534663%3AS%3DAA-Afjbpcvb0xQpyuG4DldZujhmh&prev_fmts=0x0%2C1200x280%2C1349x633%2C793x280&nras=3&correlator=3579410703628&frm=20&pv=1&ga_vid=340944540.1704453117&ga_sid=1716531533&ga_hid=939702869&ga_fc=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1720&biw=1349&bih=633&scr_x=0&scr_y=0&eid=44759876%2C44759927%2C44759837%2C42531706%2C44798934%2C95331982%2C31083940%2C95331712%2C31078663%2C31078665%2C31078668%2C31078670&oid=2&psts=AOrYGskdJoXD7WygE2FrMAyziAq59UIpu3cvOnBMaGCfZUVd9al7qdcGyrRGzSH4tsndtbldYOICRrL591c1vPg&pvsid=4435571565782183&tmod=19578294&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&cms=2&fu=128&bc=31&bz=1&td=1&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=M

ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്ന് (2024 മെയ്‌ 24) സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതൽ നാളെ വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. മെയ് 25- ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും തുടർന്ന് മെയ് 25 -ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും ഇത് മാറാൻ സാധ്യതയുണ്ട്. തുടർന്ന് മെയ് 26- നു രാത്രിയോടെ ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും. അതേസമയം മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കൂടിയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *