മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കൂട്ട ഉപവാസം

 മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കൂട്ട ഉപവാസം

തൊടുപുഴ: കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ഹാനികരമായ കരാർ റദ്ദാക്കണമെന്നും ദശലക്ഷക്കണക്കിന് മനുഷ്യരുടെ സർവ്വനാശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ എറണാകുളം വഞ്ചി സ്ക്വയർ കൂട്ട ഉപവാസം നടത്തുന്നു. കൂട്ട ഉപവാസം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സമാപന സമ്മേളനം തുഷാർ വെള്ളാപ്പള്ളിയും ഉദ്ഘാടനം ചെയ്യും.

അബ്ദുൾ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തുകയും ആലപ്പുഴ ബാദുഷ സഖാഫി മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, (ജന : സെക്രട്ടറി ശാന്തിഗിരി ആശ്രമം ) സ്വാമി അയ്യപ്പദാസ്, മാത്യു വർഗീസ് (വൈസ് പ്രസിഡൻ്റ് ഓൾ ഇന്ത്യ കിസാൻ സഭ ) ജോർജ് സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി ആക്ട്‌സ് ) ജോസ് ജേക്കബ് (മുൻ ജനറൽ സെക്രട്ടറി കെ.എസ്.ആർ.ടി.സി എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു) ഫാ : ഏലിയാസ് ചെറുകാട്ട്, കെ ബി.മധു (ഫിലിം ഡയറക്ടർ) കോർ എപ്പിസ്ക്‌കോപ്പ ഫാദർ സ്ലീബപോൾ വട്ടവേലിൽ, പാസ്റ്റർ തോംസൺ ജോഷ്വ (സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റേഴ്‌സ് ഫെഡറേഷൻ ) ഫാദർ ടി.ജെ ബിജോയ് ( CSI സഭാ സെക്രട്ടറി) ഖാലിദ് സഖാഫി, യൂസഫ് സഖാഫി, അഡ്വ.സക്കറിയ കാരുവേലി (ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസി യേഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുമെന്ന് ചെയർമാൻ അഡ്വ. റോയ് വാരികാട്ട് ജനറൽ കൺവീനർ പി.ടി ശ്രീകുമാർ എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *