നമ്മുടെ നാട്ടിലെ മദ്യപൻമാരുടെ ഇഷ്ട ബ്രാൻഡ് ഇതാണ്; കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇവനെ പൊട്ടിക്കാത്ത കുടിയന്മാരില്ലത്രെ!
മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് എത്രതവണ കണ്ടാലും ഇന്ത്യക്കാർക്ക് പ്രശ്നമില്ല, മദ്യ മാർക്കറ്റിലെ ഇന്ത്യയുടെ സ്ഥാനം കളഞ്ഞുകുളിക്കാൻ ഇന്ത്യക്കാർ തയാറല്ല. മദ്യത്തിന്റെ കാര്യത്തിൽ ലോകത്തിലെതന്നെ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണ്. ഇന്ത്യക്കാർ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന മദ്യം ബിയറാണ്. അതിൽതന്നെ കിംഗ്ഫിഷർ കമ്പനിയാണ് മുന്നിൽ. എന്നാൽ ബിയറിനേക്കാൾ വിസ്‌കിയാണ് 60 ശതമാനം ആളുകളും ഇഷ്ടപ്പെടുന്നത്.
വിസ്‌കിയുടെ കാര്യം വരുമ്പോൾ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്നത് മക്‌ഡവലാണ്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്നതും മക്‌ഡവലാണ്. 2022ൽ 30.8 മില്യൺ കേസ് മക്‌ഡവൽ വിറ്റുപോയപ്പോൾ 2023ൽ അത് 31.4 ആയി ഉയർന്നു. വർദ്ധനവ് 2.1 ശതമാനം. തൊട്ടടുത്തുള്ള ബ്രാൻഡിനെക്കാൾ മൂന്ന് മില്യൺ കെയ്‌സുകൾ മക്‌ഡവലിന് വിൽപ്പനയുണ്ട്. മക്ഡവലിനോടുള്ള ഈ ഇഷ്‌ടത്തിന് കാരണം വിലയാണ്. ഡൽഹിയിൽ 750 എംഎല്ലിന് വില 400 രൂപയാണ്. മുംബയിൽ 640 ആണ്.
രണ്ടാമതുള്ളത് റോയൽ സ്‌റ്റാഗ് ആണ്. 2022ൽ 27.1 മില്യൺ കെയ്‌സുകൾ വിറ്റുപോയെങ്കിൽ 2023ൽ ഇത് 27.9 മില്യണായി ഉയർന്നു. രണ്ട് കൊല്ലം കൊണ്ട് 24 ശതമാനത്തിലധികം വളർച്ചയാണ് ഈ വിസ്‌കി ബ്രാൻഡ് നേടിയത്. പെർണോഡ് റിക്കാർഡ് എന്ന കമ്പനിയാണ് റോയൽ സ്‌റ്റാഗ് ഉൽപ്പാദിപ്പിക്കുന്നത്.
മൂന്നാമതുള്ള വിസ്‌കി ബ്രാൻഡ് ഓഫീസേഴ്‌സ് ചോയ്സ് ആണ്. ഈ വിസ്കി 24.9 മില്യൺ കെയ്‌സുകളാണ് 2022ൽ വിറ്റുപോയത്. എന്നാൽ 2023ൽ ഇത് 23.4 മില്യൺ ആയി കുറഞ്ഞു. ആദ്യ മൂന്ന് സ്ഥാനത്തുള്ള വിസ്കി ബ്രാൻഡുകൾക്കും വിൽപ്പനയിൽ മാറ്റമില്ലാതെ തുടരുന്നു.