കാസർകോട് ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു
കാസർകോട്: ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു. കാസര്‍കോട് മടികൈ ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബാലനാണ് (55) മരിച്ചത്. വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.