ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ ചുമന്ന് താഴെയിറക്കി ജീവനക്കാർ; ദുരിതാവസ്ഥ ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

പത്തനംതിട്ട: ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ ചുമന്ന് താഴെയിറക്കി ജീവനക്കാർ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആണ് സംഭവം. ഒരാഴ്ചയായി ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായി കിടക്കുകയാണ്. സർജറി കഴിഞ്ഞ രോഗികളെ ഉൾപ്പെടെയാണ് ജീവനക്കാർ ചുമന്ന് താഴേക്കിറക്കുന്നത്.
ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് ദിവസങ്ങളായി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാർ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ദിവസങ്ങളായിട്ടുള്ള ഈ ദുരിത അവസ്ഥ.