കല്യാണ വീട്ടിൽ ഭക്ഷണം കുറഞ്ഞുപോയെന്നാരോപണം; വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ കയ്യാങ്കളി, വീഡിയോ വൈറൽ…

വിവാഹ വീട് ചിലപ്പോൾ കലാപ ഭൂമിയാകാറുണ്ട്. കറികൾക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിലും പപ്പടം കിട്ടാത്തതിന്റെ പേരിലും കല്യാണ വീട്ടിൽ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടന്ന ഒരു വഴക്കിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കല്യാണ വീട്ടിൽ ഭക്ഷണം കുറഞ്ഞെന്ന് ആരോപിച്ചാണ് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
ഭക്ഷണം കുറഞ്ഞതോടെ വരന്റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്റെ സഹോദരന്റെ ആരോപണം. ഉന്തിലും തള്ളിലും തുടങ്ങി വടികളും കസേരകളും ഉപയോഗിച്ച് തമ്മില്‍ത്തല്ലുന്നതില്‍ വരെ കാര്യങ്ങളെത്തി. കുറച്ച് പണം നല്‍കിയെങ്കിലും ഒരു ലക്ഷം രൂപ വേണമെന്ന് ഇവര്‍ പറയുകയായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായെന്ന് വധുവിന്റെ സഹോദരൻ പറഞ്ഞു.
വിവാഹം മുടങ്ങുമെന്ന നിലയിലേക്ക് സ്ഥിതി വഷളാവുകയും ചെയ്തു. വിവാഹ വാഗ്ദാനങ്ങൾ കൈമാറാതെ വീട്ടുകാർ വധുവിനെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അടുത്തിടെ ഉത്തർപ്രദേശിലെ ബറേലിയിലും സമാന സംഭവം ഉണ്ടായിരുന്നു. ബിരിയാണിയിൽ ചിക്കൻ ലെഗ് പീസുകൾ ഇല്ലെന്ന് അതിഥികൾ കണ്ടെത്തിയതോടെ കല്യാണം ചടങ്ങുകള്‍ അടിപിടിയിൽ കലാശിക്കുകയായിരുന്നു.