കുറുന്തോട്ടി; ഹൃദയാരോഗ്യത്തിന്, ഓർമ്മക്കുറവിന്, അസ്ഥിസ്രാവത്തിന്, സെക്സ് സംബന്ധമായ പ്രശ്നങ്ങൾക്ക്
കുറുന്തോട്ടി എന്ന പേര് കേൾക്കുമ്പോൾത്തന്നെ അത് ഒരു ആയുർ വേദ ഔഷധമാണെന്ന് നമുക്കറിയാം. പക്ഷെ ഇത് നമ്മുടെ മുററത്തും വഴി വക്കിലും നാട്ടിട വഴികളിലുമെല്ലാം ഉണ്ടെങ്കിലും നമ്മൾ ഇത് തിരിച്ചറിയുന്നില്ല. ഇങ്ങനെ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്ന ചെറു സസ്യമാണ് കുറുന്തോട്ടി. മുത്തശ്ശിമാർ മുടിയ്ക്ക് താളിയായി ഉപയോഗിയ്ക്കുമായിരുന്നു എന്നതായിരിയ്ക്കും, ഇതെക്കുറിച്ചു പലർക്കും അറിയാവുന്ന ഏക കാര്യം. എന്നാൽ ഇതിനപ്പുറത്താണ് ഇതിന്റെ ആരോഗ്യ പരമായ കഴിവുകൾ. ഇതിന്റെ വേരും ഇലകളും സമൂലവും, അതായത് എല്ലാ ഭാഗങ്ങളും ഉപയോഗ പ്രദവുമാണ്.
പല ആയുർവേദ ചികിത്സകളിലും പ്രധാന ഭാഗമായ ഈ ചെറുസസ്യം ഏതെല്ലാം വിധത്തിലാണ് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നത് എന്നറിയൂ,
വാത രോഗത്തിന്റെ ചികിത്സയിൽ
കുറുന്തോട്ടിയ്ക്കും വാതമോ എന്നൊരു പഴഞ്ചൊല്ലുണ്ട്. വാത രോഗത്തിന്റെ ചികിത്സയിൽ ഇതിന്റെ പ്രാധാന്യം എടുത്തു കാണിയ്ക്കുന്ന ഒന്നാണ് ഈ ചൊല്ലെന്നു പറയാം. വാത രോഗത്തിനുളള മിക്കവാറും മരുന്നുകളിലെ, പ്രത്യേകിച്ചും ആയുർവേദ മരുന്നുകളിലെ പ്രധാനപ്പെട്ടൊരു ചേരുവയാണ് കുറുന്തോട്ടി. ഇതു കഴുകി വൃത്തിയാക്കി വേരും ഇലകളും അരച്ചോ ചതച്ചോ നീരെടുക്കു ദിവസവും 30 മില്ലി കുടിയ്ക്കുന്നത് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് സന്ധികളിലെ നീരും തിണർപ്പും വേദനയുമെല്ലാം മാറ്റാൻ ഇത് ഏറെ നല്ലതാണ്.
ഡയൂററ്റിക് ഗുണമുളള ഒന്നാണിത്. ഇതു കൊണ്ടു തന്നെ വയറിളക്കം പോലുള്ള രോഗങ്ങൾക്ക് അത്യുത്തമവുമാണ്. ഇതിന്റെ നീരെടുത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇലയുടെ നീരാണ് കുടിയ്‌ക്കേണ്ടത്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്.
പനി
പനി മാറാനുള്ള നല്ലൊരു മരുന്നാണിത്. ഇത് സമൂലം ചതച്ചു പിഴിഞ്ഞ് ഈ നീരു കുടിയ്ക്കുന്നത് പനിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. തികച്ചും ദോഷം വരുത്താത്ത വഴിയെന്നു വേണം, പറയാൻ.
നാഡീസംബന്ധമായ ആരോഗ്യത്തിനും
നാഡീസംബന്ധമായ ആരോഗ്യത്തിനും കുറുന്തോട്ടി അത്യുത്തമമാണ്. ഇത് മൈഗ്രേൻ, തലവേദന പോലുളള രോഗങ്ങളിൽ നിന്നും മോചനം നൽകുന്നു. അനാർജിക് ഗുണമുളള ഒന്നാണിത്.ഇതിന്റെ വേരു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.
കുറുന്തോട്ടി സമൂലം
കുറുന്തോട്ടി സമൂലം കഴുകി ഇടിച്ചു പിഴിഞ്ഞു നീരെടുത്തു കുടിയ്ക്കാം. 2 ഔൺസ് വീതം രണ്ടു നേരമായി ഒരാഴ്ച കുടിയ്ക്കുന്നത് സ്വപ്‌നസ്ഖലനം നിയന്ത്രിയ്ക്കാൻ ഏറെ നല്ലതാണ്. സെക്‌സ് താൽപര്യങ്ങൾ വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. അഫ്രോഡിയാക് എന്ന ഗണത്തിൽ പെടുന്ന ഒന്ന്. അതായത് സെക്‌സ് താൽപര്യം വർദ്ധിപ്പിയ്ക്കുന്നു എന്നർത്ഥം. സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങൾക്ക് ആയുർവേദം നിർദശിയ്ക്കുന്ന ഒരു മരുന്നു കൂടിയാണിത്.
അസ്ഥിസ്രാവം
സ്ത്രീകളെ ബാധിയ്ക്കുന്ന അസ്ഥിസ്രാവം അഥവാ വെള്ളപോക്കിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുറുന്തോട്ടി. കുറുന്തോട്ടി കഷായം 75 മില്ലി വീതം ദിവസവും കഴിച്ചാൽ അസ്ഥിസ്രാവം കുറയും. സ്ത്രീകൾക്ക് പ്രസവ സമയത്തു സഹായിക്കുന്ന ഒന്നു കൂടിയാണിത്. പരമ്പരാഗത രീതിയിൽ പ്രസവം സുഖകരമാകാൻ സഹായിക്കാറുളള ഒന്ന്.
നല്ലൊരു വേദന സംഹാരി
നല്ലൊരു വേദന സംഹാരി കൂടിയാണ് കുറുന്തോട്ടി. തലവേദനയ്ക്ക് കുറുന്തോട്ടി വേര് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് ധാര കോരുന്നത് നല്ലതാണ്.. ഇത് കാലു വേദനയ്ക്കും കാലിനുണ്ടാകുന്ന പുകച്ചിലിനുമെല്ലാം ഗുണം നൽകുന്ന ഒന്നു കൂടിയാണ്. ഇതിന്റെ വേരു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.
ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന് ഉത്തമമായ നാട്ടുവൈദ്യമാണ് കുറുന്തോട്ടി. ഇതു സമൂലം തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നൽകും. ഹൃദയ പ്രശ്‌നങ്ങൾ അകറ്റി നിർത്താൻ ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്.
ഓർമക്കുറവു പോലുളള പ്രശ്‌നങ്ങൾക്ക്
നാഡികളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ഇത്. നെർവസ് പ്രശ്‌നങ്ങൾ പരിഹരിയ്ക്കാൻ സഹായിക്കുന്ന ഒന്ന്. തലച്ചോറിന്റെ പ്രവർത്തനത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണിത്. പ്രായമാകുമ്ബോൾ ഉണ്ടാകുന്ന ഓർമക്കുറവു പോലുളള പ്രശ്‌നങ്ങൾക്ക് ഏറെ നല്ലതാണ്.
ആന്റിഇൻഫ്‌ളമേറ്ററി
ഇതിന്റെ ഇലകൾക്ക് ആന്റിഇൻഫ്‌ളമേറ്ററി ഗുണമുണ്ട്. ഇതിന്റെ നീരു കുടിയ്ക്കുന്നത് ദഹനത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. വിര ശല്യത്തിനും അൾസർ പ്രശ്‌നങ്ങൾക്കുമെല്ലാം ഏറെ മികച്ച ഒന്നാണിത്.
ശരീരത്തിനു പ്രതിരോധ ശേഷി
ശരീരത്തിനു പ്രതിരോധ ശേഷി നൽകാനും മികച്ച ഒരു മരുന്നാണിത്. ശരീരത്തിലെ ടോക്‌സിനുകൾ സ്വാഭാവിക രീതിയിൽ നീക്കാൻ സഹായിക്കുന്ന ഒന്ന്. ഇത് ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാനും ലിവർ ആരോഗ്യത്തിനുമെല്ലാം അത്യുത്തമവുമാണ്.
ടിബി
ടിബിയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കുറുന്തോട്ടി. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേർത്തു കഴിച്ചാൽ ക്ഷയത്തിൽ നിന്നും രക്ഷ നേടാം. ചുമയ്ക്കുളള നല്ലൊരു പ്രതിവിധി കൂടിയാണ് കുറുന്തോട്ടിയുടെ കഷായം.
മുടിയ്ക്ക്
മുടിയ്ക്ക് ഏറെ നല്ലതാണ് കുറുന്തോട്ടി. ഇത് താളിയാക്കി ഉപയോഗിയ്ക്കുന്ന രീതി പണ്ടു മുതലേ ഉള്ളതാണ്. മുടിയ്ക്കു കറുപ്പും തിളക്കവും നൽകാനും മുടി നല്ലപോലെ വളരാനും ഇത് സഹായിക്കും. ഇതിനു പുറമെ തല തണുക്കാനും ഏറെ നല്ലതാണ് കുറുന്തോട്ടി അരച്ചു തലയിൽ പുരട്ടുന്നത്. ഇതിന്റെ ഇലകൾ മാത്രമോ അല്ലെങ്കിൽ ഒരുമിച്ചെടുത്തോ വെള്ളം ചേർത്ത് അരച്ച് താളിയാക്കി ഉപയോഗിയ്ക്കാം.