കോഴിക്കോട് ഓമശ്ശേരി വെളിമണ്ണയില്‍ വീടിന് തീപ്പിടിച്ചു, ആളപായമില്ല

ഓമശ്ശേരി: കോഴിക്കോട് ഓമശ്ശേരി വെളിമണ്ണയില്‍ വീടിന് തീപ്പിടിച്ചു. എലിയമ്പ്രോമല രാജന്റെ വീടിനാണ് തീപ്പിടിച്ചത്. മുക്കത്തുനിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
സ്വിച്ച് ബോര്‍ഡില്‍ നിന്ന് തീ പടര്‍ന്നതായാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് തീപ്പടര്‍ന്നത്. അതുകൊണ്ടുതന്നെ ആളപായമില്ല.