അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ താഴെ വീണു; കൊല്ലത്ത് പതിമൂന്നുകാരിയ്ക്ക് അച്ഛന്റെ ക്രൂരമർദ്ദനം
കൊല്ലം: മൊബൈല്‍ ഫോണ്‍ താഴെ വീഴ്ത്തിയതിന് പതിമൂന്നുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം. സംഭവത്തില്‍ പള്ളിത്തോട്ടം ഡോണ്‍ബോസ്കോ നഗറില്‍ ഡിബിന്‍ ആരോഗ്യനാഥിനെ പൊലീസ് പിടികൂടി. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹോദരന് മൊബൈലില്‍ പകര്‍ത്തി പൊലീസിന് നല്‍കുകയായിരുന്നു.
അബദ്ധത്തില്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന അച്ഛൻ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹോദരനാണ് പകർത്തിയത്. ഇത് പകർത്തി അമ്മയ്ക്ക് അയച്ചുകൊടുക്കാനാണ് അച്ഛൻ നിർദേശിച്ചത്. നിലവിൽ കുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്.