പുതുവൈപ്പ് ബീച്ചിൽ തീരയിൽപ്പെട്ടുണ്ടായ അപകടം ;മരിച്ചവരുടെ എണ്ണം മൂന്നായി

 പുതുവൈപ്പ് ബീച്ചിൽ തീരയിൽപ്പെട്ടുണ്ടായ അപകടം ;മരിച്ചവരുടെ എണ്ണം മൂന്നായി

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ തീരയിൽപ്പെട്ടുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന രണ്ട്പേർകൂടി ഇന്ന് മരിച്ചു.

കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ( 19), എളംകുളം സ്വദേശി ആൽവിൻ ജോർജ് ആന്റണി (19) എന്നിവരാണ് മരിച്ചത്. കലൂർ സ്വദേശി അഭിഷേക് (22) ഇന്നലെയാണ് മരിച്ചത്.

കടലില്‍ കുളിക്കാനിറങ്ങിയതിനിടെ ഇവർ തിരയില്‍പ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ​ഗുരുതരമായി തുടരുകയായിരുന്നു. ഇവരടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *