ഒറ്റ ചാർജ്ജിൽ 600 കിലോമീറ്റർ യാത്ര ചെയ്യാം; 31 മിനിറ്റില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാനാകും; കിയ ഇ.വി.3യുടെ വില നിങ്ങൾ താങ്ങുമോ?

 ഒറ്റ ചാർജ്ജിൽ 600 കിലോമീറ്റർ യാത്ര ചെയ്യാം; 31 മിനിറ്റില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാനാകും; കിയ ഇ.വി.3യുടെ വില നിങ്ങൾ താങ്ങുമോ?

ഇലക്ട്രിക് വാ​ഹനങ്ങൾ ഇപ്പോൾ വിപണിയിൽ സർവസാധാരണമായി കഴിഞ്ഞു. ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയവും ഒറ്റ ചാർജ്ജിൽ എത്രദൂരം വാ​ഹനം ഓടും എന്നതുമാണ് എല്ലാവരും പ്രധാനമായും അന്വേഷിക്കുന്നത്. പല ഇലക്ട്രിക് കാറുകളും പറയുന്നത്ര മൈലേജ് ലഭിക്കുന്നില്ലെന്ന് പരാതി പറയുന്ന കസ്റ്റമേഴ്സും കുറവല്ല. ഇപ്പോഴിതാ, ഇലക്ട്രിക് കാർ പ്രേമികൾക്കായി സന്തോഷകരമായ വാർത്തയാണ് പുറത്തുവരുന്നത്. കിയ മോട്ടോഴ്‌സിന്റെ പുതിയ ഇലക്ട്രിക് എസ്.യു.വി. മോഡലായ ഇ.വി.3 ആഗോളതലത്തിൽ പുറത്തിറക്കിയിരിക്കുകയാണ്. കിടിലൻ ഫിച്ചേഴ്സാണ് കിയയുടെ ഇ.വി.3 മുന്നോട്ട് വെക്കുന്നത്.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1716533094&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fkia-motors-unveil-production-model-of-ev3-electric-suv%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI1LjAuNjQyMi43NiIsbnVsbCwwLG51bGwsIjY0IixbWyJHb29nbGUgQ2hyb21lIiwiMTI1LjAuNjQyMi43NiJdLFsiQ2hyb21pdW0iLCIxMjUuMC42NDIyLjc2Il0sWyJOb3QuQS9CcmFuZCIsIjI0LjAuMC4wIl1dLDBd&dt=1716531518765&bpp=1&bdt=206&idt=192&shv=r20240521&mjsv=m202405200101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1716532907%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1716532907%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3D3bfaf0e3c95c7dae%3AT%3D1709660203%3ART%3D1716532907%3AS%3DAA-Afjbpcvb0xQpyuG4DldZujhmh&prev_fmts=0x0%2C1200x280%2C1349x633%2C793x280&nras=3&correlator=8045806257919&frm=20&pv=1&ga_vid=340944540.1704453117&ga_sid=1716531519&ga_hid=796328889&ga_fc=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1494&biw=1349&bih=633&scr_x=0&scr_y=0&eid=44759875%2C44759926%2C44759842%2C31083636%2C31083823%2C44795922%2C95330279%2C95331690%2C95331982%2C95331712%2C31078663%2C31078665%2C31078668%2C31078670&oid=2&pvsid=2508170266372799&tmod=19578294&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=M

കിയയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് അടിസ്ഥാനമൊരുക്കുന്ന ഇ-ജി.എം.പി. പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനവും നിർമിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. എൽ.ജിയുടെ കെമിക്കൽ വിഭാഗമായ എൽ.ജി.കെം നിർമിച്ചിട്ടുള്ള 58.3 കിലോവാട്ട്, 81.4 കിലോവാട്ട് എന്നീ ബാറ്ററികളാണ് ഇ.വി.3-യിൽ നൽകിയിട്ടുള്ളത്. ബാറ്ററി പാക്കിന്റെ ശേഷിയുടെ അടിസ്ഥാനത്തിൽ സ്റ്റാന്റേഡ്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളായി ഈ വാഹനത്തെ തിരിച്ചിട്ടുണ്ട്.

മുന്നിൽ ആക്‌സിലിലാണ് രണ്ട് മോഡലുകളുടെയും ഇലക്ട്രിക് മോട്ടർ ബന്ധിപ്പിച്ചിരിക്കുന്നത്. 201 ബി.എച്ച്.പി. പവറും 283 എൻ.എം. ടോർക്കുമാണ് ഇതിലെ ഇലക്ട്രിക് മോഡൽ ഉത്പാദിപ്പിക്കുന്ന കരുത്ത്. 7.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയെടുക്കാൻ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 170 കിലോമീറ്ററാണ്. ഈ വാഹനത്തിന്റെ ലോങ് റേഞ്ച് പതിപ്പിന് 600 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. 31 മിനിറ്റിൽ 80 ശതമാനം ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും.

മുമ്പ് പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിനോട് പൂർണമായും നീതി പുലർത്തിയാണ് പ്രൊഡക്ഷൻ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇ.വി.3-യുടെ ഹൈലൈറ്റ്. സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന ഡി.ആർ.എൽ ഉൾപ്പെടെയുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റർ, ക്ലാഡിങ്ങുകൾ നൽകി സ്‌പോർട്ടിയായി ഡിസൈൻ ചെയ്തിട്ടുള്ള ബമ്പർ, ഫ്‌ളഷ് ഡോർ ഹാൻഡിൽ, വലിയ ഗ്ലാസ്ഹൗസ്, വെർട്ടിക്കിളായി നൽകിയിട്ടുള്ള ടെയ്ൽലാമ്പ്, റിയർ സ്‌പോയിലർ തുടങ്ങിയവയാണ് എക്‌സ്റ്റീരിയർ അലങ്കരിക്കുന്നത്.

ഇ.വി.9-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്റീരിയറിന്റെ ഡിസൈൻ. 30 ഇഞ്ച് വലിപ്പം വരുന്ന വൈഡ് സക്രീൻ ആണ് ഹൈലൈറ്റ്. ഇതിൽ 12.3 ഇഞ്ച് വലിപ്പത്തിലെ സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. ഡാഷ്‌ബോർഡിനെ കട്ട് ചെയ്താണ് എ.സി.വെന്റുകൾ നൽകിയിട്ടുള്ളത്. ടൂ സ്‌പോക്ക് സ്റ്റിയറിങ്ങ് വീലും ഫീച്ചറിസ്റ്റിക്കാണ്. സ്റ്റോറേജ് സ്‌പേസുകൾ നൽകി ടേബിൾ പോലുള്ള ആംറെസ്റ്റാണ് ഇതിലുള്ളത്. ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ് ഉൾപ്പെടെയുള്ളവ ടച്ച് സ്‌ക്രീനിലാണ്.

ഡ്രൈവറിന് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നിനായി റിലാക്‌സേഷൻ മോഡ് നൽകിയാണ് സീറ്റ് ഒരുക്കിയിട്ടുള്ളത്. പേഴ്‌സണൽ എ.ഐ. അസിസ്റ്റൻസോട് കൂടിയ ഇന്റീരിയറാണ് ഇ.വി.3-യുടെ മറ്റൊരു ആകർഷണം. ഹർമൻ കാഡോണിന്റെ മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്, ഡിജിറ്റൽ ഡിസ്‌പ്ലേ, ആഡാസ് സുരക്ഷ സംവിധാനം, 12 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം 460 ലിറ്ററിന്റെ ഉയർന്ന ബൂട്ട് സ്‌പേസും 25 ലിറ്ററിന്റെ ഫ്രങ്ക് സ്റ്റോറേജും ഇ.വി.3-യിൽ ഒരുക്കിയിട്ടുണ്ട്.

ജൂൺ മാസത്തിൽ കിയയുടെ ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയിലായിരിക്കും ഇ.വി.3 ആദ്യമെത്തുക. ഈ വർഷം അവസാനത്തോടെ യൂറോപ്യൻ വിപണികളിലേക്കും 2025-ൽ ഏഷ്യൻ രാജ്യങ്ങളിലേക്കും ഈ വാഹനം എത്തിക്കുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലേക്ക് ഈ വാഹനം അടുത്ത വർഷത്തോടെ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഈ വാഹനം വിൽപ്പനയ്ക്ക് എത്തുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമായിട്ടില്ല.

ആഗോളതലത്തിൽ ഇ.വി.3-യുടെ രണ്ടുലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് കിയ മോട്ടോഴ്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വാഹനത്തിന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 30 ലക്ഷം മുതൽ 42 ലക്ഷം രൂപ വരെയാണ് ഏകദേശ വിലയെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *