കേരളത്തിൽ ഇന്ന് മിതമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

 കേരളത്തിൽ ഇന്ന് മിതമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മിതമായ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. രണ്ട് ജില്ലകളിൽ ഇന്ന് മഴമുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

നാളെയും മറ്റന്നാളും ആറു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. തുടർന്നുള്ള നാല് ദിവസത്തിനുള്ളിൽ കരയിൽ പ്രവേശിച്ചു പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ,ജാർഖണ്ഡ് , ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Leave a Reply

Your email address will not be published. Required fields are marked *